

പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച് യുവാവ്. അഖിൽ എന്ന യുവാവാണ് ബൈക്കിൽ പെൺകുട്ടിയെ പിൻടുർന്ന് വന്നത്. ആക്രമണം നടന്നത് ആളൊഴിഞ്ഞ ഇടവഴിയിൽ വച്ചായിരുന്നു.
പെൺകുട്ടി ഒച്ച വച്ചതോടെ പ്രതി രക്ഷപ്പെട്ടു. പരാതി ലഭിച്ച മണിക്കൂറുകൾക്കുളളിൽ പ്രതിയെ പിടികൂടി. പോസ്കോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.





