KERALA
വെസ്മെൻ ക്ലബ്ബിന്റെ വേനൽ കുളിർ കുടിവെള്ള വിതരണ കിയോസ്ക്






ചൂണ്ടി വെസ്മെൻ ക്ലബ്ബിന്റെ ആഭിമുഘ്യത്തിൽ ചൂണ്ടി ജംഗ്ഷനിൽ വേനൽ കുളിർ കുടിവെള്ള വിതരണ കിയോസ്ക് ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു. ക്ലബ് പ്രസിഡന്റ് മാർട്ടിൻ കണ്ണെത്ത് അധ്യക്ഷൻ ആയി.
സെക്രട്ടറി മിഥുൻ രാജ് സ്വാഗതം ആശംസിച്ചു. പൂതൃക പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ നിഷ സജീവ് ഉത്ഘാടനം നിർവഹിച്ചു. മുൻ പ്രസിഡന്റ് രെഹ്ന രവീന്ദ്രൻ, ജോൺ ജോസഫ്, ലാവോസ് വള്ളിനാൽ, ജയ്മോൻ മാത്യു എന്നിവർ പ്രസംഗിച്ചു.
ക്ലബ് ട്രഷറർ ശ്രീനാഥ് ശ്രീധരൻ നന്ദി അറിയിച്ചു. കടുത്ത വേനലിൽ യാത്ര കാർക് വളരെ പ്രയോജനകരമാണ് ഈ വേനൽ കുളിർ ജല വിതരണം.



