GLOBAL
സൗദിയിൽ നിന്നും ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി


രാജ്യത്തെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കാനൊരുങ്ങി സൗദി അറേബ്യ. മുപ്പത്തിമൂന്നുകാരിയായി റയ്യാന ബർണവി എന്ന വനിതയാണ് ഈ അപൂർവനേട്ടം കൈവരിക്കാനൊരുങ്ങുന്നത്. ദൗത്യം പൂർത്തിയാകുന്നതോടെ ബഹിരാകാശത്തെത്തുന്ന ആദ്യ അറബ് വനിതയായി റയ്യാന ബർണവി മാറും.


സൗദി അറേബ്യയിലെ ഫൈറ്റർ ജെറ്റ് പൈലറ്റായ അലി അൽ ഖർനിയുംബർണവിയോടൊപ്പം ഉണ്ടാകും. ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ സൗദി സ്വദേശി എന്ന നേട്ടമാകും അലി അൽ ഖർനിക്ക് സ്വന്തമാകുക. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള പത്തു ദിവസത്തെ ദൗത്യത്തിന്റെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. കഴിഞ്ഞ സെപ്തംബർ മാസമാണ് പരിശീലനം ആരംഭിച്ചത്.