CRIME
നിക്ഷേപം ഇരട്ടിയാക്കി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് ഒരാൾ പിടിയിൽ




നിക്ഷേപം ഇരട്ടിയാക്കി നൽകാമെന്ന് പറഞ്ഞു പണം തട്ടി ഒളിവിൽ പോയ ആൾ പിടിയിൽ പാലക്കാട് ടി ആന്റ് ടി അപ്പാർട്ട്മെൻറിൽ തേൻകുറിശ്ശി നടുവിലകത്ത് വീട്ടിൽ രാജീവ് (54 )നെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.
അങ്കമാലിയിൽ സാൻട്രോക്ക് ഫിനാൻഷ്യൽ സർവീസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു നിക്ഷേപിക്കുന്നതിന്റെ ഇരട്ടി തുക തിരിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ പലരിൽ നിന്നായി സ്വീകരിച്ചത്. ഒടുവിൽ സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു പെരിന്തൽമണ്ണയിൽ ഒരു ഹോട്ടലിൽ ജീവനക്കാരനായി കഴിയുകയായിരുന്നു.രാജീവിനെ പിടികൂടുന്നതിനായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു.


അങ്കമാലി ഇൻസ്പെക്ടർ പി എം ബൈജു എസ് ഐ ദേവിക എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്

