എറണാകുളം റൂറൽ ജില്ലയിലെ മികച്ച ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ മുവാറ്റുപുഴ
അങ്കമാലി, പുത്തൻകുരിശ് എന്നിവ രണ്ടും, മൂന്നും സ്ഥാനത്തിന് അര്‍ഹമായി


എറണാകുളം റൂറൽ ജില്ലയിലെ മികച്ച ശിശു സൗഹൃദ പോലീസ് സ്‌റ്റേഷനായി മൂവാറ്റുപുഴ സ്റ്റേഷനെ തെരഞ്ഞെടുത്തു. അങ്കമാലി, പുത്തൻകുരിശ് എന്നിവ രണ്ടും, മൂന്നും സ്ഥാനത്തിന് അര്‍ഹമായി. മികച്ച ശിശുക്ഷേമ പോലീസ് ഓഫീസർമാരില്‍ അങ്കമാലി പോലീസ് സ്റ്റേഷനിലെ എസ്.ഐ വർഗ്ഗീസ്, ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ എസ്.ഐ ഷാജി, കുറുപ്പംപടി പോലീസ് സ്റ്റേഷനിലെ എസ്.ഐ റോജി ഏന്നിവര്‍ യഥാക്രമം ഒന്നും,രണ്ടും,,മൂന്നും സ്ഥാനത്തെത്തി.


അസ്സിസ്റ്റന്റ് ശിശു സൗഹൃദ പോലീസ് ഓഫീസർ മാരിൽ പുത്തൻകുരിശിലെ എസ്.സി.പി.ഒ മിനി അഗസ്റ്റിൻ, മുനമ്പത്തിലെ എ.എസ്.ഐ രശ്മി, കുന്നുത്തുനാട്ടിലെ എസ്.സി.പി.ഒ ബിന്ദു എന്നിവർ ഒന്ന് രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ജില്ലാ പോലീസ് ഓഫീസിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അഡീഷണൽ എസ്.പി ടി.ബിജി ജോർജ്ജ് ഉപഹാരങ്ങൾ വിതരണം ചെയ്തു. റൂറല്‍ ജില്ലയിൽ പത്ത് ശിശു സൗഹ്യദ പോലീസ് സ്‌റ്റേഷനുകളാണുള്ളത്.