CRIME
കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയും : ഓപ്പറേഷൻ പി.ഹണ്ടിൽ ഒരാൾ അറസ്റ്റിൽ
റൂറൽ ജില്ലയിൽ ഏഴ് പേർക്കെതിരെ റിപ്പോർട്ട്


ഓപ്പറേഷൻ പി.ഹണ്ട് റൂറൽ ജില്ലയിൽ ഒരാൾ അറസ്റ്റിൽ. ആസാം നാഗോൺ സ്വദേശി ഹാബിജുർ റഹ്മാൻ (37) നെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈലിൽ നിന്ന് 15 വയസിൽ താഴെയുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയും കണ്ടെടുത്തു.
മൂവാറ്റുപുഴയിൽ ഒരാൾക്കെതിരെ കേസെടുത്തു.
റൂറൽ ജില്ലയിൽ ഏഴ് പേർക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകി. ഒമ്പത് ഡിവൈസുകൾ കണ്ടെടുത്തു.
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വിവിധ പോൺ സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്തു കാണുകയും, സൂക്ഷിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഓപ്പറേഷൻ പി.ഹണ്ട് നടത്തുന്നത്.

