KERALA
തിരുവാണിയൂർ പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു




തിരുവാണിയൂർ പഞ്ചായത്തിൽ 2024-25 സാമ്പത്തിക വർഷത്തെ പ്രോജക്ട് ആയ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യൽ എന്ന പദ്ധതിയുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി ആർ പ്രകാശൻ നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീജ വിശ്വനാഥൻ ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിന്ധു കൃഷ്ണകുമാർ ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീകല കെ കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ക്യാമ്പിൽ പങ്കെടുത്ത 15 പേർക്കും സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു



