ബ്രഹ്മാണ്ഡ ചിത്രം ‘ഹനു-മാന്‍’ ന്റെ ചിത്രീകരണം പൂര്‍ത്തിയായി.റിലീസ് പ്രഖ്യാപനത്തിനായി കാത്തിരിപ്പ്


തെലുങ്ക് ചിത്രമായ തേജ സജ്ജ നായകവേഷത്തില്‍ തിളങ്ങുന്ന ‘ഹനു-മാന്‍’ ന്റെ ചിത്രീകരണം പൂര്‍ത്തിയായി.


പ്രശസ്ത സംവിധായകന്‍ പ്രശാന്ത് വര്‍മയുടെ സംവിധാനത്തിലൊരുങ്ങുന്ന സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണിത്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്ത് വന്നിരുന്നു. സാമൂഹ്യമാദ്ധ്യമങ്ങളില്‍ വലിയ സ്വീകര്യതയാണ് ഹാനുമാന്‍ ടീസറിന് ലഭിച്ചത്. എന്നാല്‍ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകൾ.
ഗൗര ഹരിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഹനുമാന്‍ ജയന്തി ദിനത്തില്‍ ചിത്രത്തിന്റെ ‘ഹനുമാന്‍ ചലിസ’എന്ന ലിറിക്കല്‍ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഗാനം പുറത്ത് വന്നതോടെ ആരാധകര്‍ അത് ആഘോഷമാക്കുകയും അഭിപ്രായങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പങ്കുവെയ്‌ക്കുകയും ചെയ്തിരുന്നു.
ഭഗവാന്‍ ഹനുമാന്റെ ശക്തി ലഭിക്കുന്ന അതിമാനുഷികനായ ഒരു യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്. ‘അഞ്ജനാദരി’എന്ന സാങ്കല്‍പ്പിക ലോകത്താണ് ‘ഹനു- മാന്റെ’ കഥ നടക്കുന്നത്. ഹനുമാന്റെ ശക്തി നായകന് ലഭിക്കുന്നതും ‘അഞ്ജനാദരി’ എന്ന ലോകത്തെ രക്ഷിക്കുന്നതുമാണ് സിനിമയുടെ കഥ.


പാന്‍ ഇന്ത്യന്‍ ചിത്രമായ ‘ഹനു- മാന്‍’ തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം റിലീസുകള്‍ക്ക് പുറമെ ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയന്‍, ജാപ്പനീസ്, ചൈനീസ് ഭാഷകളിലും റിലീസിന് ഒരുങ്ങുകയാണ്.’ഹനു-മാന്റെ’ റിലീസ് എന്നായിരിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും. പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കെ. നിരഞ്ജന്‍ റെഡ്ഡിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വരലക്ഷ്മി ശരത്കുമാര്‍, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശിവേന്ദ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.