





മഴുവന്നൂർ പഞ്ചായത്ത് ട്വന്റി 20 എഴിപ്രം 15-ാം വാർഡ് കമ്മിറ്റിയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് 2025 ഏപ്രിൽ 12 ശനിയാഴ്‌ച സൗത്ത് മഴുവന്നൂർ എം ആർ എസ് വി ഹൈസ്കൂളിൽ നടക്കും.
രാവിലെ 9 മുതൽ ഉച്ച്യ്ക്ക് 2 വരെയാണ് ക്യാമ്പ് നടക്കുക.
സ്പോർട് രജിസ്ട്രേഷൻ സംവിധാനത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
പരിചയ സമ്പന്നരായ ഒപ്റ്റോമെട്രിസ്റ്റുകളുടെ സേവനവും,വിദഗ്ദ്ധ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ നേത്രസംബന്ധമായ എല്ലാ രോഗങ്ങളും പരിശോധിച്ച് സൗജന്യമായി മരുന്നുകളും വിതരണം ചെയ്യും.
ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 100 പേർക്ക് സൗജന്യ തയ്റോയ്‍ഡ് ടെസ്റ്റ് നടത്തികൊടുക്കുന്നു.
ക്യാമ്പിൻ്റെ മറ്റ് സവിശേഷതകൾ-
- മിതമായ നിരക്കിൽ തിമിര ശസ്ത്രക്രിയ ചെയ്‌തുകൊടുക്കുന്നു.
- തിമിര ശസ്ത്രക്രിയക്ക് ഇതര ഇൻഷുറൻസ് കമ്പനികളുടെ ക്യാഷ്ലെസ് & റീ ഇമ്പേഴ്‌സ്മെൻ്റ് അഹല്യയിൽ ലഭ്യമാണ്.
- കേരളഗവൺമെൻ്റിൻ്റെ മെഡിസെപ്പ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
- വിമുക്ത ഭടൻമാർക്കുള്ള ഇൻഷുറൻസ് ലഭ്യമാണ് (ECHS)
- തിമിര ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക് സ്കാനിംഗ്, ബ്ലഡ് പ്രഷർ, പ്രമേഹം എന്നിവ സൗജന്യമായി പരിശോധിക്കുന്നു.
- മിതമായ നിരക്കിൽ കണ്ണടകൾ ലഭിക്കുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് | 9995380849

