KERALA

അംബേദ്കറുടെ ചിത്രം സ്ഥാപിച്ച വിദ്യാർഥികളോട് പ്രിൻസിപ്പലിന്റെ പ്രതികാര നടപടി അവസാനിപ്പിക്കണം- ബിജെപി പട്ടികജാതി മോർച്ച

അധഃസ്ഥിത ജനവിഭാഗങ്ങളുടെ നേതാവ് മാത്രമല്ല ഭാരതത്തിന്റെ ഭരണഘടന ശില്പി കൂടിയായാണ് അംബേദ്കർ

എറണാകുളം ഗവൺമെന്റ് ലോ കോളേജ് സെൻട്രൽ അസംബ്ലി ഹാളിൽ ഇന്ത്യൻ ഭരണഘടനാ ശില്പിയും സാമൂഹ്യ പരിഷ്കർത്താവുമായ ഡോക്ടർ ബി ആർ അംബേദ്കറുടെ ചിത്രവും. അതോടൊപ്പം കൊച്ചിൻ ലെജിസ്റ്റിറ്റിവ് അസംബ്ലിയിലെ അംഗമായ ദാക്ഷായണി വേലായുധന്റെയും ചിത്രങ്ങൾ സ്ഥാപിച്ചതിൽ വിദ്യാർഥികൾക്കുനേരെ കാരണം കാണിക്കൽ നോട്ടീസ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ സ്വീകരിച്ച പ്രതികാര നടപടി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി പട്ടികജാതി മോർച്ച.

ഡോക്ടർ ബി ആർ അംബേദ്കറിന്റെ ചിത്രത്തോട് അയിത്തം കൽപ്പിക്കപ്പെടുന്ന സമീപനം സ്വീകരിക്കരുതെന്നും ഭരണഘടനയുടെ തത്വങ്ങളും മൂല്യങ്ങളും ഭാരതത്തിൽ ഉയർത്തിപ്പിടിച്ചു മുന്നോട്ടുപോകുന്നത് അംബേദ്കറുടെ പരിശ്രമത്തിന്റെ ഫലമാണെന്നും മോർച്ച നേതൃത്വം ചൂണ്ടിക്കാട്ടി.അധഃസ്ഥിതജനവിഭാഗങ്ങളുടെ നേതാവ് മാത്രമല്ല ഭാരതത്തിന്റെ ഭരണഘടന ശില്പി കൂടിയായാണ് അംബേദ്കർ നിലകൊള്ളുന്നത് എന്ന് പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള അധികാരികൾ നോക്കിക്കാണണമെന്നും പട്ടികജാതിമോർച്ചയുടെ എറണാകുളം ജില്ലാ പ്രതിനിധി സംഘം പ്രിൻസിപ്പാളിനോട് ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളോട് പട്ടികജാതി ജില്ലാ കമ്മറ്റിയുടെ ഐക്യദാർഢ്യവും അറിയിച്ചു. നിലവിൽ അസംബ്ലി ഹാളിൽ സ്ഥാപിച്ചിട്ടുള്ള ഫോട്ടോ നിലനിർത്തണമെന്നും വിദ്യാർത്ഥികൾക്ക് നേരെ മറ്റു നടപടിക്രമങ്ങൾ സ്വീകരിക്കരുതെന്നും പ്രിൻസിപ്പളുമായുള്ള കൂടിക്കാഴ്ചയിൽ പട്ടികജാതി മോർച്ച ജില്ലാ പ്രസിഡണ്ട് മനോജ് മനക്കേക്കര ആവശ്യപ്പെട്ടു. ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാരിന്റെ പ്രതികരണങ്ങൾ വരുന്നതുവരെ ഫോട്ടോ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടിട്ടുള്ള നടപടിക്രമങ്ങളിൽ എടുത്തിട്ടില്ല എന്നും ഫോട്ടോ അവിടെത്തന്നെ നിലനിൽക്കുന്നുണ്ടെന്നും പ്രിൻസിപ്പൽ അറിയിച്ചു. പ്രതിനിധി സംഘത്തോടൊപ്പം സംസ്ഥാന സെൽ കൺവീനർ എൻ എം രവി പട്ടികജാതി മോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിമാരായ അജീഷ് തങ്കപ്പൻ, കമൽ എ എ. ജില്ലാ സെക്രട്ടറി സുരേന്ദ്രൻ കുന്നത്ത്, പ്രകാശൻ പള്ളിക്കര തുടങ്ങിയവർ ചേർന്നാണ് പ്രിൻസിപ്പളിനെ കണ്ടു നിവേദനം നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button