ഇടുക്കിയിൽ മരണ വീട്ടിൽ കത്തി കുത്ത്.യുവാവിന് ഗുരുതര പരിക്ക്.പൊതു പ്രവർത്തകൻ കസ്റ്റഡിയിൽ.


ഇടുക്കി : ഇടുക്കി നെടുങ്കണ്ടത് മരണ വീട്ടിൽ കത്തി കുത്ത്. മരണവീട്ടിൽ നടന്ന തർക്കത്തിനിടയിൽ നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാൻസിസിനാണ് കുത്തേറ്റത്.
കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗമായ ജിൻസൺ പൗവ്വത്താണ് യുവാവിനെ കുത്തിയത് എന്നാണ് പോലീസ് പറയുന്നത്.


പരിക്കേറ്റ ഫ്രിജോയെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. പോലീസ് ജിൻസനെ കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. നെടുങ്കണ്ടത്തു മരണ വീട്ടിൽ എത്തിയ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും തുടർന്നുണ്ടായ അടിപിടിയിൽ ഫ്രിജോക്ക് കുത്തേൽക്കുകയുമാണു ഉണ്ടായത്ത്.


ഫ്രിജോ കോൺഗ്രസ് അനുഭാവിയാണ്. മലനാട് കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപെട്ട രാഷ്ട്രീയ ചർച്ചയാണ് അടിപിടിയിൽ കലാശിച്ചത്.


അടിപിടിയെ തുടർന്ന് കയ്യിൽ ഉണ്ടായിരുന്ന കത്തിയുപയോഗിച്ച് ഫ്രിജോയുടെ വയറിൽ കുത്തിയതെന്ന് പോലീസ് പറയുന്നു. ഉടൻ തന്നെ ഫ്രിജോയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്.