താനൂര്‍ ബോട്ടപകടം; അപകടത്തിന് കാരണമായ ബോട്ടിന് രജിസ്‌ട്രേഷൻ ഇല്ല
പരിധിയിലധികം ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണം




മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിലേക്ക് നയിച്ചത് കടുത്ത നിയമലംഘനങ്ങൾ. അറ്റ്ലാന്റിക് എന്ന അപകമുണ്ടായ ബോട്ടിന് രജിസ്‌ട്രേഷനില്ല. രജിസ്‌ട്രേഷൻ പൂർത്തിയാക്കും മുൻപാണ് ബോട്ട് സർവീസ് നടത്തിയത്. സൂര്യാസ്തമയത്തിന് ശേഷം സർവീസ് നടത്തരുതെന്ന ചട്ടവും ലംഖിച്ചു.
പരിധിയിലധികം ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണം. അതെ സമയം അപകടത്തിൽപ്പെട്ട 37 പേരെ തിരിച്ചറിഞ്ഞതായി മന്ത്രി കെ.രാജൻ പറഞ്ഞു. 10 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. പൂരപ്പുഴ ഭാഗത്ത് ഇന്നലെ കാണാതായവരെ കുറിച്ചുള്ള വിവരങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം. ടിക്കറ്റ് എടുത്തവരുടെ എണ്ണം തിട്ടപ്പെടുത്താൻ കഴിയാത്തതിനാൽ കാണാതായവരെ കുറിച്ച് അറിയാൻ മറ്റുമാർഗം ഇല്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി അപകട സ്ഥലം സന്ദർശിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

