

ദർഭപുല്ലുകൊണ്ട് നിർമിക്കുന്ന മോതിരമാണ് പവിത്രമോതിരം.ഇത് വലതുകൈയിലെ മോതിരവിരലിൽ ഇട്ടാണ് പൂജഹോമാദികൾ, പിതൃബലി എന്നി വിശേഷക്രിയകൾ ചെയ്യുന്നത്..
പവിത്രമോതിരത്തിന്റ പിന്നിലെ കഥ ഇങ്ങനെയാണ്… ശിവൻ ബ്രഹ്മാവിന്റെ ശിരസ്സ് നുള്ളിയത് മോതിരവിരൽ കൊണ്ടാണത്രെ! ആ പാപം തീർക്കാനാണ് ഇതണിയുന്നത്.അതുകൊണ്ട് പവിത്രം അണിയുന്ന കൈകൾക്ക് പാപസ്പർശം ഉണ്ടാകില്ലെന്നാണ് വിശ്വാസം. ഉപയോഗശേഷം പവിത്രം അഴിച്ചു കളയുന്നു.


പവിത്രമോതിരത്തിന്റെ ഐതിഹ്യമിങ്ങനെ…
ടിപ്പു സുൽത്താൻ ഇന്ത്യയുടെ നാനാഭാഗത്തേക്കും പടയോട്ടം നടത്തിയ കാലത്ത് നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളിൽ പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും ഉൾപ്പെട്ടിരുന്നു.
ക്ഷേത്ര പുന:പ്രതിഷ്ഠ കർമത്തിന് നേതൃത്വം നൽകാനായി തരണനെല്ലൂർ തന്ത്രിയെ കാണാൻ ക്ഷേത്ര ഭാരവാഹികൾ ഇരിഞ്ഞാലക്കുടയ്ക്ക് പോയി. പക്ഷേ അന്ന് ആ ഇല്ലത്തു പുന പ്രതിഷ്ഠ ദിവസം പയ്യന്നൂർ എത്താൻ പ്രായപ്പൂർത്തിയായ പുരുഷന്മാർ ഇല്ലായിരുന്നു.ഇല്ലത്തെ ബ്രഹ്മണ ബാലൻ ഈ വിവരമറിഞ്ഞു, തന്ത്രിക കർമം ചെയ്യാനുള്ള ആത്മ ധൈര്യം പ്രകടിപ്പിച്ചു. ആ ബാലൻ അമ്മയുടെ സമ്മതം വാങ്ങി പയ്യന്നൂരിലേക്ക് പുറപ്പെട്ടു. ബാലൻ മയിലിന്റ പുറത്തേറി പറന്നെത്തി എന്ന് പറയപ്പെടുന്നു. കൃത്യ സമയത്ത് പയ്യന്നൂരിൽ എത്തി തന്ത്രിക കർമങ്ങൾ യഥാവിധി നിർവഹിച്ചു. ദിവസത്തിൽ മൂന്നു നേരവും തന്ത്രമന്ത്രങ്ങൾ നിർവഹിക്കുന്നതിനിടയിൽ ദർഭ കൊണ്ട് പവിത്ര മോതിരം കെട്ടുന്നതിനുള്ള പ്രായോഗിക വിഷമവും, കർമശേഷം മോതിരം അഴിച്ചു ഭൂമിയിൽ വീണുപോയാൽ ഭൂമിദേവി ശപിക്കുമെന്ന വിശ്വാസവും സ്വർണം കൊണ്ട് പവിത്രമോതിരം ഉണ്ടാക്കാമെന്ന നിഗമനത്തിലേക്ക് ബ്രഹ്മണ ബാലനെ നയിച്ചു. അദ്ദേഹം ക്ഷേത്രത്തിലെ പൂജ സാമഗ്രികൾ ഉണ്ടാക്കാൻ അവകാശികളായ ചൊവ്വാട്ടവളപ്പിൽ കുടുംബക്കാരെ അതിനായി ചുമതലപെടുത്തി. അങ്ങനെ ചൊവ്വാട്ടവളപ്പിൽ സി. വി. കേരളപ്പൻ പെരുന്തട്ടാനാണ് ആദ്യമായി പയ്യന്നൂർ പവിത്രമോതിരം നിർമിച്ചത്.


മനുഷ്യ ശരീരത്തിന്റെ ഇടതു ഭാഗം ഇഡനാഡിയെയും ചന്ദ്ര മണ്ഡലത്തെയും, വലതു ഭാഗം പിംഗ് ല നാഡിയെയും സൂര്യ മണ്ഡലംത്തെയും, മധ്യ ഭാഗം സുഷുമ്ന നാഡിയെയും അഗ്നിയെയും പ്രതിധാനം ചെയ്യുന്നു. മൂന്നു വരകൾ ചേർന്നു മധ്യ ഭാഗത്തു ഒരു കെട്ടായി രൂപപെടുന്നു. ഇതിൽ കാണപ്പെടുന്ന ഏഴു മുത്തരികൾ സപ്തർഷികളെ സൂചിപ്പിക്കുന്നു.


യഥാവിധി നിർമ്മിക്കുന്ന പവിത്രംമോതിരം ഉടനെ തന്നെ ലഭിക്കുന്നതല്ല. ഉണ്ടാകുന്ന ലോഹം ഉരുക്കുന്നതിനും മോതിരം ഉണ്ടാക്കുന്നതിനും പക്കവും നാളും മുഹൂർത്തവും പരിശോധിച്ചാണ്. മോതിരം ഇടുന്നയാളുടെ പേരും നക്ഷത്രവും വലതു കൈയിലെ മോതിരവിരലിന്റെ അളവും കൊടുക്കണം. മോതിരം പണിയുന്നത് കഠിനമായ ശുദ്ധിയോടു കൂടിയും കുറഞ്ഞത് മൂന്നു ദിവസത്തെ അതി സൂക്ഷ്മവും കഠിനമായ ആധ്യാത്മീയ ചിട്ടകൾ പാലിച്ചുകൊണ്ടും ആണ്. ഈ മോതിരം ധരിക്കുന്നവർ മത്സ്യം, മാംസം, മദ്യം എന്നിവ ഉപേക്ഷിക്കേണ്ടതാണ്. ഇന്ന് സ്ത്രീകളും പവിത്രമോതിരം ധരിക്കുന്നുണ്ട്.


more details contact; 9495902097