KERALA
മൂവാറ്റുപുഴ ഇരട്ടക്കൊലപാതകം: കൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തു


മൂവാറ്റുപുഴ ഇരട്ടക്കൊലപാതകത്തിലെ പ്രതി ഗോപാൽ മാലിക്കിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കുറ്റകൃത്യം നടത്തിയ വിധം പോലീസിന് മുമ്പിൽ വിശദീകരിച്ചു. കൃത്യത്തിന് ഉപയോഗിച്ച വാക്കത്തി പോലീസ് കണ്ടെടുത്തു. സംഭവത്തിന് ശേഷം അടൂപ്പറമ്പ് കമ്പനിപ്പടയിലെ ട്രാൻസ്ഫോർമറിന് ചേർന്ന് കുറ്റിക്കാട്ടിൽ കവറിൽ പ്പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു. ഡി വൈ എസ് പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ പി.എം ബൈജു എന്നിവർ തെളിവെടുപ്പിന് നേതൃത്വം നൽകി