പ്രാർത്ഥനകളും കരുതലും വിഫലം: നാടിനെ കണ്ണീരിലാഴ്ത്തി ചിഞ്ചു യാത്രയായി


ഒരു നാടിനെയാകെ കണ്ണിരീലാഴ്ത്തി കഴിഞ്ഞ ഏതാനും ദിവസം തന്റെ ജീവന് വേണ്ടി പ്രയത്നിച്ച സ്നേഹിതരെ വിട്ട് ചിഞ്ചു യാത്രയായി.
കോലഞ്ചേരി തോന്നിയ്ക്ക വാരിയ്ക്കാട്ടുപാടം സാജുവിന്റെ മകള്‍ ചിഞ്ചു സാജു (25) വാണ് ഫരീദാബാദ് മെട്രോ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി നോക്കവെ കരൾ രോഗം വന്ന് മരണത്തിന് കീഴടങ്ങിയത്.
ഗുരുതരമായ മഞ്ഞപ്പിത്ത ബാധയെതുടർന്ന് ഏകദേശം 20 ലക്ഷം രൂപയോളം ചെലവ് വരുന്ന കരൾമാറ്റ ശസ്ത്രക്രിയയാണ് വൈദ്യലോകം ചിഞ്ചുവിന് വിധിയെഴുതിയത്. ചിഞ്ചുവിന്റെ പിതാവ് സാജു തന്റെ പ്രിയപ്പെട്ട മകൾക്ക് കരൾ പകുത്തു നൽകുവാൻ തയ്യാറായതുമാണ്.എന്നാൽ വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു.സ്നേഹിച്ചവരുടെ കാരുണ്യത്തിന് കാത്തുനിൽക്കുവാൻ തയ്യാറാകാതെയാണ് ചിഞ്ചുവിന്റെ യാത്ര. ചിഞ്ചുവിന്റെ ചികിത്സാ സഹായത്തിനായി നാടൊന്നാകെ പരിശ്രമിക്കുന്നതിനിടയിലാണ് വേർപാട്.
സംസ്‌കാരം തിങ്കളാഴ്ച (13.11.2023) ഉച്ചയ്ക്ക് 12ന് ഭവനത്തില്‍ ശുശ്രൂഷകള്‍ ആരംഭിച്ച് 2.30 ന് കുന്നയ്ക്കാല്‍ ശാരോന്‍ ഫെലോഷിപ്പ് സെമിത്തേരിയില്‍. മാതാവ്: ഏലിയാമ്മ , എല്‍ദോസ് ഏക സഹോദരന്‍.

