KERALA
ഇൻഫോപാർക്ക് കരിമുകൾ പ്രദേശത്ത് മിന്നൽചുഴലി; നാശനഷ്ടം


വെള്ളിയാഴ്ച്ച വൈകീട്ട് വീശിയടിച്ച ശക്തമായ കാറ്റിൽ ഇൻഫോപാർക്ക് ബ്രഹ്മപുരം ഭാഗത്ത് വൻ നാശനഷ്ടം.മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണും വലിയ പ്രകൃതിദുരന്തത്തിനാണ് പ്രദേശം സാക്ഷിയായത്.റോഡിലൂടെ പോയ വാഹനങ്ങൾക്ക് മുകളിലേയ്ക്ക് മരങ്ങൾ വീണും വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞ് ലൈനിൽ വാഹനങ്ങൾ കുരുങ്ങഉകയും ചെയ്തു.
വലിയ ഗതാഗത തടസ്സമാണ് കൊച്ചിയിൽ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.
പ്രദേശം പൂർവ്വ സ്ഥിതിയിലാക്കുവാൻ ഫയർഫോഴ്സും മറ്റ് സന്നദ്ധസേനകളും പരിശ്രമിക്കുകായണ്.ആർക്കും അപകടങ്ങൾ സംഭവിച്ചിട്ടില്ല. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകൾപിന്നീട് പുറത്തുവരും