

കെ റെയിലുമായി ചർച്ച നടത്താൻ തിരുവന്തപുരം, പാലക്കാട് റെയിൽവേ മാനേജർമാർക്ക് നിർദേശം


നവംബർ ഒന്നിനാണ് ഇങ്ങനെ ഒരു കത്ത് മാനേജർമാർക്ക് ലഭിച്ചത്.
കെ റെയിൽ പദ്ധതി അടിയന്തര പ്രാധാന്യം ഉള്ളത് ആണെന്നും കെ റെയിൽ കോപ്പറേഷൻ ആയി എത്രയും പെട്ടന്ന് ചർച്ച നടത്താനും, അതിന്റെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനും ദക്ഷിണ റെയിൽവേയുടെ കത്തിൽ നിർദേശിക്കുന്നു.
റെയിൽവേ ബോർഡിൻറെ നിർദേശത്തിനു പിന്നലെ ആണ് ഇങ്ങനെ ഒരു കത്ത് അയച്ചിരിക്കുന്നത് എന്നാണ് വിവരം.


കെ റെയിൽ പദ്ധതിയുടെ രൂപരേഖ തുടങ്ങാൻ ദക്ഷിണ റെയിൽവേ മാനേജർമാർക്ക് റെയിൽവേ ബോർഡ് നിർദേശം നൽകി.
കൂടാതെ യോഗത്തിന്റെ മിനുട്സ് ദക്ഷിണ റെയിൽവേ ആസ്ഥാനത്തേക്ക് അയക്കാനും നിർദേശം ഉണ്ട്.
ദക്ഷിണ റെയിൽവേ മാനേജർമാരുടെ അംഗീകാരത്തോടുകൂടി ആവണം യോഗത്തിന്റെ വിവരം റെയിൽവേ ബോർഡിന് കൈമാറുന്നത്.