KERALA
കടയിരുപ്പിൽ വെളിച്ചമെത്തി. ട്വന്റി20 യുടെ പദ്ധതിയിലൂടെ വഴിവിളക്കുകൾ സ്ഥാപിച്ചു






ഹൈമാസ്റ്റ് ലൈറ്റ് തകരാറിലായതോടെ ഇരുട്ടിലായിരുന്ന കടയിരുപ്പിൽ ട്വന്റി20 യുടെ പദ്ധതിപ്രകാരം വഴിവിളക്കുകൾ സ്ഥാപിച്ചു. ഐക്കരനാട് പഞ്ചായത്തിന്റെ കേന്ദ്രമായ കടയിരുപ്പ് കവലയിൽ രാത്രികാലം ഭീതിജനകമായിരുന്നു. രാത്രികാലങ്ങളിൽ വെളിച്ചമില്ലാതിരുന്ന പ്രദേശത്തെ ദുരവസ്ഥ സീ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് പഞ്ചായത്ത്ഭരണ സമിതി ഇടപെട്ട് ട്വന്റി20 യുടെ പദ്ധതി പ്രകാരം വിളക്കുകൾ സ്ഥാപിക്കുകയായിരുന്നു.
നിലവിലെ ഹൈമാസ്റ്റ് ലൈറ്റ് തകരാർ പരിഹരിക്കണമെന്ന ആവശ്യം ഇപ്പോഴും ഉയരുന്നുണ്ട്.എന്നാൽ ഹൈമാസ്റ്റ് ലൈറ്റിന്റെ അറ്റകുറ്റ പണികൾക്ക് സാങ്കേതികമായ തടസ്സങ്ങൾ നിലവിലുള്ളതിനാൽ പ്രശ്നപരിഹാരത്തിന് കാലതാമസം നേരിടുമെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.