KERALA
കോലഞ്ചേരിയെ ഇളക്കി മറിച്ച് ട്വന്റി20 മഹാസമ്മേളനം




കോലഞ്ചേരി: ട്വന്റി20 കോലഞ്ചേരിയിൽ സംഘടിപ്പിച്ച പൂത്തൃക്ക പഞ്ചായത്തിന്റെ മഹാസമ്മേളനം ജനസാഗരമായി.പതിനായിരക്കണക്കിന് പ്രവർത്തകരാണ് സമ്മേളനത്തിനെത്തിച്ചേർന്നത്.സമ്മേളന നഗരിയായ കോലഞ്ചേരി സെന്റ്: പീറ്റേഴ്സ് കോളേജ് ഗ്രൗണ്ട് തിങ്ങി നിറഞ്ഞു.


ട്വന്റി20 അധ്യക്ഷൻ സാബു എം ജേക്കബ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
വർത്തമാന കേരളത്തിലെ രാഷ്ട്രീയസാഹചര്യങ്ങളുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിയ സാബു എം ജേക്കബ് ട്വന്റി20 കേരളത്തിൽ അധികാരത്തിലേറിയാലുള്ള നേട്ടങ്ങൾ ഓരോന്നായി വിശദികരിച്ചു.


സമ്മേളനത്തിൽ മറുനാടൻ മലയാളി ചാനൽ ഉടമ ഷാജൻ സ്കറിയ, പൊതുപ്രവർത്തകനായ ബെന്നി ജോസഫ് ജനപക്ഷം എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
ട്വന്റി 20 ജനപ്രതിനിധികളും പാർട്ടി നേതാക്കളും യോഗത്തിൽ സന്നിഹിതരായിരുന്നു.

