KERALA
ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. വിട പറഞ്ഞത് തൊഴിലാളി അനിഷേധ്യ നേതാവ്




മാർക്സിസ്റ്റ് പാർട്ടിയുടെ അനിഷേധ്യ തൊഴിലാളി നേതാവായിരുന്ന ആനത്തലവട്ടം അന്തരിച്ചു.86 വയസ്സായിരുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് ഇന്ന് വൈകീട്ടായിരുന്നു അന്ത്യം.സിഐടിയു സംസ്ഥാന പ്രസിഡന്റായിരുന്നു.
പാർട്ടി ഭരിക്കുമ്പോഴായാലും തൊഴിലാളിക്ക് അനീതി നേരിട്ടാൽ കോടി പിടിച്ചു സമരം ചെയ്യണമെന്ന് പ്രസ്ഥാനത്തെ ബോധ്യപെടുത്തിയ ട്രേഡ് യൂണിയൻ നേതാവായിരുന്നു ആനത്തലവട്ടം ആനന്ദൻ.
1954 ൽ ഒരണ കൂലി കൂട്ടി ചോദിച്ചു നടത്തിയ കയർ തൊഴിലാളി പണിമുടക്കിലൂടെ ആണ് അദ്ദേഹം ട്രേഡ് യൂണിയൻ പ്രവർത്തകൻ ആകുന്നത്.
1956 അദ്ദേഹം പാർട്ടി മെമ്പർ ആയി.
1964 ഇൽ പാർട്ടി പിളർന്നപ്പോൾ സിപിഐഎം ൽ ഉറച്ചു നിന്നു
1987 ,1986, 2006 എന്നീ വർഷങ്ങളിൽ ആറ്റിങ്ങലിൽ നിന്നുള്ള നിയമസഭാംഗം ആയിരുന്നു