എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാതല അംഗത്വ വിതരണ ക്യാമ്പയിൻ




ഹയർസെക്കൻഡറി മേഖലയിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടി മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന അദ്ധ്യാപക സംഘടനയായ എ.എച്ച്. എസ് ടി. എ.യുടെ 2023 – 24 വർഷത്തെ ജില്ലാ തല അംഗത്വ വിതരണം തൃപ്പൂണിത്തുറ എംഎൽഎ കെ ബാബു ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ജോയി സെബാസ്റ്റ്യൻ ജില്ലയിലെ പ്രഥമ അംഗത്വം ഏറ്റു വാങ്ങി. ജൂൺ മാസം അംഗത്വ വിതരണ മാസമായി സംസ്ഥാനതലത്തിൽ നടത്തുകയാണ്.
ശനിയാഴ്ച അവധി ദിവസമായി നിലനിർത്തുന്നതിന് മുൻകൈയെടുത്ത് പ്രവർത്തിച്ച സംസ്ഥാന നേതാക്കൾക്ക് ജില്ലാ കമ്മറ്റി അനുമോദനം അർപ്പിച്ചു. ഭിന്നശേഷി പ്രശ്നത്തിൽ നിയമനം ലഭിക്കാത്ത അദ്ധ്യാപകരുടെ നിയമന അംഗീകാര നടപടികൾ വേഗത്തിൽ ആക്കണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന സംസ്ഥാന വൈസ് പ്രസിഡൻറ് . ടി എൻ വിനോദ്,ജില്ലാ ജനറൽ സെക്രട്ടറി ബിനു. കെ. വർഗീസ്,സെക്രട്ടറി . ഷെബിൻ എസ് ,
ജില്ലാ കമ്മിറ്റിയംഗം റാൽഫി ജോസഫ് എന്നിവർ സംസാരിച്ചു.



