CRIME

നിരോധിച്ച ഇന്ത്യൻ കറൻസികൾവിദേശത്തേക്ക് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ

നിരോധിച്ച ഇന്ത്യൻ കറൻസികൾവിദേശത്തേക്ക് കടത്താൻ ശ്രമിച്ചയാൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിൽ.

അങ്കമാലി മഞ്ഞപ്ര സ്വദേശി വർഗീസ് പോളാണ് പിടിയിലായത്. സിംഗപ്പൂർ വഴി ഓസ്ട്രേലിയയിലേക്ക് പോകാനെത്തിയ ഇയാളുടെ ബാഗേജിൽ നിന്നുമാണ് 29, 41,000 രൂപ മൂല്യം വരുന്ന 4, 4 2060 ഇന്ത്യൻ കറൻസികൾ പിടിച്ചെടുത്തത് ഇയാളുടെ യാത്രയും തടസപ്പെട്ടു. നിരോധിത നോട്ടുകൾ എവിടെ നിന്നുമാണ് ലഭിച്ചതെന്നും വിദേശത്ത് ആർക്ക് കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും കസ്റ്റംസ് വിശദമായി അന്വേഷിക്കും

നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾക്കുുറമേ, 50 രൂപയുടേയും 20 രൂപയുടേയും 10 രൂപയുടേയും നോട്ടുകളുണ്ടായിരുന്നു.

വിമാനത്താവള കമ്പനിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ക്രീനിങ്ങിൽ സംശയം തോന്നി കസ്റ്റംസിന് വിവരം നല്കുകയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button