





കിഴക്കമ്പലം : നവീകരിച്ച മുബാറക്ക് കുഴിപ്പിള്ളി റോഡിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം പി നിർവഹിച്ചു. വർഷങ്ങളായി കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത മുബാറക് കുഴുപ്പിള്ളി റോഡിന് എംപി ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ അനുവദിച്ച് കട്ട വിരിച്ച് നവീകരിച്ചു. ഉൾ റോഡുകൾ ആയതിനാൽ നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയതുകൊണ്ടാണ് ചെറിയ തുകയാണെങ്കിലും അനുവദിക്കാൻ കഴിഞ്ഞതെന്നും.


കേന്ദ്രസർക്കാർ എംപി ഫണ്ടുകൾ നൽകാത്തതിനാൽ പല റോഡുകൾക്കും ഫണ്ട് അനുവദിക്കാൻ കഴിയുന്നില്ലെന്നും ബെന്നി ബഹനാൻ എംപി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീജ അശോകൻ അധ്യക്ഷതമായി. ഡിസിസി സെക്രട്ടറി എം പി രാജൻ, കെ ജി മാന്മദൻ, ഷൈജ അനില്‍, ജോളി ബേബി, പി എച്ച് അനൂപ്, ഹനീഫ കുഴുപ്പിള്ളി, വിജി വാസുദേവൻ, അസ്മ അലിയാർ,അബ്ദുൽ സമദ്, കെ വി ഊറാൻ,തുങ്ങിയവർ നേതൃത്വം നൽകി.

