KERALA
തമ്മാനിമറ്റം ആലയ്ക്കപ്പടയിൽ മാരുതി വാൻ കനാലിലേയ്ക്ക് മറിഞ്ഞു






കോലഞ്ചേരി – തമ്മാനിമറ്റം റോഡിൽ ആലയ്ക്കപ്പടിയ്ക്ക് സമീപം മാരുതി വാൻ നിയന്ത്രണം വിട്ട് കനായിലേയ്ക്ക മറിഞ്ഞു.അതിഥി തൊഴിലാളികളെയുമായി കോലഞ്ചേരിയിലേയ്ക്ക് വരികയായിരുന്ന വാനാണ് നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിഞ്ഞത്.അപകട സമയത്ത് അഞ്ച് പേർ വാഹനത്തിലുണ്ടായിരുന്നു.ആർക്കും പരിക്കുകളില്ല.വെള്ളിയാഴ്ച്ച വൈകീട്ടോടെയാണ് സംഭവം.
തുടർച്ചയായി ഈ ഭാഗത്ത് അപകടങ്ങൾ പതിവാകുകയാണെന്ന് നാട്ടുകാർ പറയുന്നു.റോഡിന്റെ സുതാര്യത മുതലെടുത്ത് വരുന്ന വാഹനങ്ങളാണ് പലപ്പോഴായി അപകടത്തിൽപ്പെടുന്നതെന്നാണ് പറയുന്നത്.എന്നാൽ റോഡിന് വശങ്ങളിൽ വേണ്ടത്ര സുരക്ഷാമുന്നറിയിപ്പുകൾ സ്ഥാപിക്കാത്തതും അപകടകാരണമായി പറയുന്നു.ഏകദേശം ഒരു മാസം മുൻപ് ഇതേ ഭാഗത്ത് മറ്റൊരു വാഹനം മറിഞ്ഞിരുന്നു.അന്നും തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്.



