CRIME

മൂന്നര ലിറ്റർ മദ്യവുമായി അതിഥി തൊഴിലാളി പോലീസിന്റെ പിടിയിൽ

മദ്യം വിൽക്കുന്നതിനിടയിൽ അതിഥി തൊഴിലാളി പിടിയിൽ . വെസ്റ്റ് ബംഗാൾ ഹൂഗ്ലി സ്വദേശി പിൻറു ദാസ് (43) ആണ് കുന്നത്ത് നാട് പോലീസിന്റെ പിടിയിലായത് . വെസ്റ്റ് ചേലക്കുളം മേലേ പള്ളി ഭാഗത്ത് നിന്ന് പിടികൂടുമ്പോൾ ഇയാളുടെ കൈവശം മൂന്നര ലിറ്റർ മദ്യമുണ്ടായിരുന്നു. അതിഥി തൊഴിലാളികളുടെ ഇടയിലാണ് വിൽപ്പന. ഇൻസ്പെക്ടർ വി.പി സുധീഷ് , ഇൻസ്പെക്ടർ കെ.വി നിസാർ എസ്.സി.പി.ഒ മാരായ ടി.എ അഫ്സൽ, വർഗീസ് ടി. വേണാട്ട്, വിവേക്, ബിന്ദു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button