KERALA
ലഹരി വിരുദ്ധ പ്രചാരണവുമായി പുത്തൻകുരിശ് എൻഎസ്എസ് കരയോഗം








ഇന്ന് ഏറ്റവും അധികം ചർച്ച ചെയ്യുന്ന ലഹരി ഉപയോഗം എന്ന മാരക വിപത്തിനെതിരെ നായർ സർവീസ് സൊസൈറ്റി വിപുലമായ പ്രചാരണ പരിപാടികൾക്ക് ആരംഭം കുറിച്ചു.
നായർ സർവീസ് സൊസൈറ്റിയുടെ ആഹ്വാന പ്രകാരം ഏപ്രിൽ 12 ശനിയാഴ്ച വൈകിട്ട് പുത്തൻകാവ് ശ്രീഭദ്ര അന്നദാന മണ്ഡപത്തിൽ വച്ച് 1677 പുത്തൻകുരിശ് പുത്തൻകാവ് NSS കരയോഗവും ലഹരി വിരുദ്ധ പ്രചാരണം ആരംഭിച്ചു.
കരയോഗം പ്രസിഡന്റ് സി.ജി. സതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മേഖല കൺവീനർ സന്തോഷ് പി. പ്രഭാകർ ഉദ്ഘാടനം ചെയ്തു.
പ്രഭാഷകനും, എഴുത്ത്കാരനും, അവന്തി പബ്ലിക്കേഷൻസ് ഡയറക്ടറുമായ മാത്യൂസ് അവന്തി മുഖ്യ പ്രഭാഷണം നടത്തി.
കരയോഗം സെക്രട്ടറി ശ്രീനി സി,വനിതാ സമാജം പ്രസിഡണ്ട് അംബിക നന്ദനൻ, സെക്രട്ടറി ജയശ്രീ സതീഷ്, കമ്മിറ്റിയംഗം കെ.ആർ. ഗിരി എന്നിവർ സംസാരിച്ചു.
ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി.

