

കോലഞ്ചേരി:വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത്
വരിക്കോലി പത്താം വാർഡിൽ ഇന്നലെ നടന്ന ഉപ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ബിനിത പീറ്റർ വിജയിച്ചു. ഇന്ന് രാവിലെ 9.45 ഓടെ വോട്ടിംങ് എണ്ണൽ നടപടി വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിൽ ആരംഭിച്ചിരുന്നു.


കോൺഗ്രസ്സിന്റെ സിറ്റിങ്ങ് വാർഡായ വരിക്കോലിയിൽ നിലവിലെ മെമ്പർ മജ്ഞു വിജയധരൻ രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബിനിത പീറ്റർ 88 വോട്ടിനാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി ബിനിത പീറ്ററിനെ കൂടാതെ ഏലിയാമ്മ ജോസഫ് (എൽ.ഡി.എഫ്), ജിബി.പി. രവി(ബി.ജെ.പി ) എന്നിവർ മത്സര രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ 20 വർഷമായി യു.ഡി.എഫ് ന്റെ കയ്യിലാണ് വരിക്കോലി വാർഡ്.