സിബിഎസ്ഇ പരീക്ഷ ഫലം; പരമഭട്ടാര കേന്ദ്രീയ വിദ്യാലയം നൂറ് ശതമാനം വിജയം






വടയമ്പാടി: സിബിഎസ്ഇ സെക്കൻഡറി – സീനിയർ സെക്കൻഡറി പരീക്ഷകളിൽ പരമഭട്ടാര കേന്ദ്രീയ വിദ്യാലയം 100 ശതമാനത്തോടെ മികച്ച വിജയം നേടി.
ആർ കൃഷ്ണവേണി (96%, സയൻസ്) ബാലാംബിക ഹരിദാസ് (98 % കൊമേഴ്സ്) എന്നിവർ മുഴുവൻ വിഷയങ്ങളിലും എ വണ്ണോടെ സീനിയർ സെക്കൻഡറി തലത്തിൽ സ്കൂൾ ടോപ്പർമാരായി.
സയൻസ് വിഭാഗത്തിൽ അമ്മു അജയൻ, ആൻ മരിയ പി ബിനു, രേവതി സന്തോഷ്, ഗൗരി കെ ആർ എന്നിവർ മുഴുവൻ വിഷയങ്ങളിലും എ വൺ കരസ്ഥമാക്കി.
സീനിയർ സെക്കൻഡറി പരീക്ഷ എഴുതിയ 40 വിദ്യാർത്ഥികളിൽ 33 പേർ ഡിസ്റ്റിംഗഷനും, 7 പേർ ഫസ്റ്റ്ക്ലാസും നേടി.
സെക്കൻഡറി പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും മികച്ച വിജയം കൈവരിച്ചു.


പരീക്ഷ എഴുതിയ 62 വിദ്യാർത്ഥികളിൽ 45 പേർ ഡിസ്റ്റിംഗഷനും, 15 പേർ ഫസ്റ്റ്ക്ലാസും 2 പേർ സെക്കന്റ് ക്ലാസും കരസ്ഥമാക്കി. അക്ഷര വി, മൃൺമയ കൃഷ്ണ എന്നിവർ 97.6 % എന്നിവർ മുഴുവൻ വിഷയങ്ങളിലും എ വണ്ണോടെ സീനിയർ സെക്കൻഡറി തലത്തിൽ സ്കൂൾ ടോപ്പർമാരായി.
ആരോമൽ കെ.ആർ, അഭിനവ് എസ്, ദിയ ബിജോ, മാളവിക പുഷ്പരാജ്, മീനാക്ഷി ബിജു, സാന്ദ്ര കെ എസ്, ഗൗരിശങ്കർ ഡി, സഞ്ചന രാജീവ് എന്നിവർ സെക്കൻഡറി തലത്തിൽ മുഴുവൻ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കി.
സീനിയർ സെക്കൻഡറി തലത്തിൽ അർജ്ജുൻ ജെ, ആദേശ് എൻ ജഗദീഷ്, ബാലാംബിക ഹരിദാസ്, സൂര്യനാരായണൻ കെ.പി എന്നിവർ
യഥാക്രമം കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, അക്കൗണ്ടൻസി, ബിസ്സിനസ്സ് സ്റ്റഡീസ്
എന്നി വിഷയങ്ങളിലും സെക്കൻഡറി തലത്തിൽ ആരോമൽ കെ ആർ, ഗൗരിശങ്കർ ഡി, അഭിനവ് എസ്, അനന്തകൃഷ്ണൻ എം എസ്, ആർദ്ര ടി എൽ എന്നിവർ യഥാക്രമം മാത്തമാറ്റിക്സ്, സോഷ്യൽ സയൻസസ് വിഷയങ്ങളിലും നൂറിൽ നൂറ് മാർക്കും കരസ്ഥമാക്കി

