CRIME
സ്റ്റാർസ് ഇന്റഗ്രേറ്റഡ് ലാബ് പദ്ധതി; കോലഞ്ചേരി ബി. ആർ. സി പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട പൊതുവിദ്യാലയങ്ങൾക്ക് ഐ-ലാബ് പഠനോപകരണങ്ങൾ




പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളം, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല എന്നിവ സംയുക്തമായി നടപ്പാക്കുന്ന സ്റ്റാർസ് ഇന്റഗ്രേറ്റഡ് ലാബ് പദ്ധതിയുടെ ഭാഗമായി കോലഞ്ചേരി ബി. ആർ. സി പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട പൊതുവിദ്യാലയങ്ങൾക്ക് ഐ-ലാബ് പഠനോപകരണങ്ങൾ വിതരണം നടത്തി.
വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജൂബിൾ ജോർജ് ഉദ്ഘാടനം നിർവഹിച്ചു.
കോലഞ്ചേരി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ഡാൽമിയ തങ്കപ്പൻ, ട്രെയിനർ ഏലിയാസ് മാത്യു, കോഡിനേറ്റർമാരായ അഞ്ചിത പി.ജി, അനുപമ വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകർ ബി. ആർ. സി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു



