KERALALOCAL

തുടർച്ചയായ ഇരുപത്തിയാറ് വർഷത്തെ വിജയത്തിളക്കവുമായി കടയിരുപ്പ് സർക്കാർ വിദ്യാലയം

ഇരുപത്തിയാറ് വർഷത്തെ തുടർച്ചയായ വിജയകരീടം ചൂടുകയാണ് കടയിരുപ്പ് ​ഗവ:ഹയർസെക്കണ്ടറി സ്കൂൾ. പൊതുവിദ്യാലയങ്ങളുടെ യശസ്സുയർത്തി ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിലും നൂറ് ശതമാനം വിജയമാണ് ഈ സർക്കാർ കൈവരിച്ചത്.

234 വിദ്യാര‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.ഇതിൽ 36 വിദ്യാർത്ഥികൾക്കും ഫുൾ എ പ്ലസ്സ് നേടി.ഭൗതീക സാഹചര്യത്തിൽ വൻകിട വിദ്യാഭ്യാസ സ്ഥാപനങ്ങളെ വെല്ലുന്ന കടയിരുപ്പ് വിദ്യാലയത്തിൽ ഓരോ വർഷവും വിദ്യാര‍ർത്ഥികളുടെ എണ്ണം വർദ്ധിച്ച് വരികയാണ്.

പാഠ്യപാഠ്യേതര വിഷയത്തിൽ വിദ്യാർത്ഥികൾക്കുള്ള പ്രോത്സാഹനവും ഈ മാതൃകാ വിദ്യാലയത്തിലെ വിജയത്തിളക്കത്തിന്റെ രഹസ്യമാണ്. തുടർച്ചയായ വിജയത്തിൽ സ്കൂൾ അധ്യാപക-രക്ഷകർത്തൃ സംഘടനകളും നാട്ടുകാരും അഭിനന്ദനം രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button