സമൂഹ പുരോഹതിക്ക് വനിതകൾ മുന്നിട്ടിറങ്ങണം




സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിൽ വനിതകൾ മുന്നിട്ടിറങ്ങണമെന്ന് കെ എസ് എസ് പി എ സംസ്ഥാന ട്രഷർ ആർ രാജൻ കുരുക്കൾ .കോലഞ്ചേരിയിൽ ജി എൽ പി എസിൽ നടന്ന KSSPA വനിതാ ക്യാമ്പ് – ഉണർവ് 2023- ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുക ആയിരുന്നു രാജൻ ഗുരുക്കൾ. വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ആലീസ് സ്കറിയ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രിസിഡന്റ് നാദിറ സുരേഷ് ,കെ വി മുരളി ,കോര വർഗ്ഗീസ് എന്നിവർ വിവിധ വിഷയങ്ങളെ സംബന്ധിച്ച ക്ലാസ്സുകൾ എടുത്തു. ഡിസിസി ജനറൽ സെക്രട്ടറി സി പി ജോയി മുഖ്യ പ്രഭാഷണം നടത്തി.


സംസ്ഥാന വൈസ് പ്രിസിഡന്റ് ഗീവർഗ്ഗീസ് മാസ്റ്റർ ജില്ലാഭാരവാഹികളായ എ ഡി റാഫേൽ ,സി എ അലികുഞ് സി വി ഗോപി ജീവല്ശ്രീ പിള്ള ടി എസ് രാധാമണി വി ടി പൈലി ,ബാബു പോൾ, സാജു ചെറിയാൻ പി കേശവകുറുപ്പ്, കെ പി അബ്രഹാം ബേബി അറക്കൽ, കെ എൻ സുരേഷ് ബാബു, എം പി ജോസഫ്, സാറാമ്മ ജോൺ, വി എ ചിന്നമ്മ, ഈ എം മൈമൂന, പി ജെ അന്നം, ഈ പി സലോമി അനു കുര്യാക്കോസ്, ജിജി പോൾ, എന്നിവർ പ്രസംഗിച്ചു