കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന് കൊടിയേറി




കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന് വികാരി ഫാ.സണ്ണി വർഗീസ് പുന്നച്ചാലിൽ കൊടി ഉയർത്തി.. 2023 മെയ് 6,7 തീയതികളിലാണ് പ്രധാന പെരുന്നാൾ. സഹ വികാരി .ഫാ.എൽദോ മത്തായി, ട്രസ്റ്റീമാരായ ജോസഫ് ജോർജ് , സോജൻ മറ്റത്തിൽ, സെക്രട്ടറി ജോർജ് പൂന്തേൽ,പെരുന്നാൾ കൺവീനർ എൻ. വി. ജോയി മാനേജിങ് കമ്മിറ്റി അംഗങ്ങൾ ഇടവക ജനങ്ങളും സന്നിഹിതരായിരുന്നു.
മട്ടാഞ്ചേരി കൂനൻകുരിശ് തീർത്ഥാടന കേന്ദ്രം മാനേജർ ഫാ.ബെഞ്ചമിൻ തോമസ് പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
ആറാം തീയതി ശനിയാഴ്ച രാവിലെ 7.00 മണിക്ക് പ്രഭാത നമസ്കാരം, 7.30 വി. കുർബ്ബാന,11.00ന് എണ്ണ ഒഴിക്കൽ ചടങ്ങ്,11.30ന് മേമ്പൂട്ട് തുറക്കൽ, വൈകിട്ട് 6.30ന് സന്ധ്യാ നമസ്കാരം,7.30ന് കടയ്ക്കനാട് കുരിശിലേക്ക് ഭക്തിനിർഭരമായ പ്രദക്ഷിണം , 10.00ന് ആശിർവാദം തുടർന്ന് നേർച്ചസദ്യ നടത്തപ്പെടും.
ഏഴാം തീയതി രാവിലെ 7.30ന് പ്രഭാത നമസ്കാരം,8.30ന് മട്ടാഞ്ചേരി കൂനൻകുരിശ് തീർത്ഥാടന കേന്ദ്രം മാനേജർ ഫാ.ബെഞ്ചമിൻ തോമസിന്റെ മുഖ്യകർമികത്വത്തിൽ വി.കുർബ്ബാന 10.00ന് പ്രസംഗം,11.00ന് ഭക്തിനിർഭരമായ പ്രദക്ഷിണം തുടർന്ന് ആശീർവാദം, ലേലം എന്നിവയും ഉച്ചയ്ക്ക് 12.00ന് നേർച്ചസദ്യയും നടക്കും.



