രൂപ മാറ്റം വരുത്തി രജിസ്ട്രേഷനില്ലാതെ ഓടിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു. എ ഐ ക്യാമറയുടെ നിരീക്ഷണമുള്ള സംസ്ഥാനത്ത് കാർ എത്തിയത് കർണ്ണാടകയിൽ നിന്ന്
എ. ഐ. ക്യാമറ സംവിധാനമുള്ള സംവിധാനമുളള സംസ്ഥാനത്ത് നമ്പറില്ലാതെ ഒരു കാർ ഇത്രയും ദൂരം എത്തിയത് സുരക്ഷാ വീഴ്ച്ചയുടെ പോരായ്മാണെന്നും ആരോപണമുയരുന്നു.




രൂപമാറ്റം വരുത്തിയും രേഖകളില്ലാതെയും രജിസ്ട്രേഷൻ നമ്പറില്ലാതെയും ഓടിച്ച കാർ കൊച്ചിയിൽ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ഫോർട്ടുകൊച്ചിയിൽ വച്ച് പോലീസിന്റെ വാഹന പരിശോധനയ്ക്കിടയിലാണ് കാർ പിടികൂടിയത്.
കാർ ഓടിച്ചിരുന്ന കർണ്ണാടകയിലെ ഉഡുപ്പി സ്വദേശി റിഫാസ് റഹ്മത്തുള്ള ( 20 ) എന്നയാൾക്കെതിരെ ഫോർട്ടുകൊച്ചി പോലീസ് കേസെടുത്തിട്ടുണ്ട്.ഫോർട്ടുകൊച്ചി സി.ഐ. ആർ രാജേഷ്, എസ്.ഐ അബ്ദുൾ ഹക്കിം എന്നിവർ ചേർന്നാണ് കാർ കസ്റ്റഡിയിലെടുത്തത്.ഹോണ്ടയുടെ കാർ രൂപമാറ്റം വരുത്തി പുതിയ മോഡലിലാണിവർ ഓടിച്ചിരുന്നത്.


കർണ്ണാടകയിൽ നിന്നും തമിഴ്നാട് വഴി കേരളത്തിലെത്തിയതായാണ് ഇവർ പോലീസിന് നൽകിയ മൊഴി.കേരളത്തിലെത്തിയ കാർ അതിർത്തി
ചെക്ക് പോസ്റ്റുകളും , വഴി നീളെ പരിശോധനകളും കടന്നാണ് കൊച്ചിയിലെത്തിയത്.വാഹന രജിസ്ട്രേഷൻ രേഖകൾ ഹാജരാക്കാത്തതും,രജിസ്
ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാത്തതും , ഇൻഷുറൻസ് കാലാവധി കഴിഞ്ഞതുമടക്കമുള്ള കുറ്റങ്ങൾ ചാർത്തിയാണ് പോലീസ് കേസ്സെടുത്തിരിക്കുന്നത്.എ. ഐ. ക്യാമറ സംവിധാനമുള്ള സംവിധാനമുളള സംസ്ഥാനത്ത് നമ്പറില്ലാതെ ഒരു കാർ ഇത്രയും ദൂരം എത്തിയത് സുരക്ഷാ വീഴ്ച്ചയുടെ പോരായ്മാണെന്നും ആരോപണമുയരുന്നു.