കാത്തിരിപ്പിന് വിരാമം ; കണ്ണഞ്ചിപ്പിക്കുന്ന വിലക്കുറവുമായി ടെക്സ്റ്റൈൽസ് ഫാക്ടറി ഔട്ടലെറ്റ് നാളെ മുതൽ കോലഞ്ചേരിയിൽ


ഫാഷൻ വസ്ത്രലോകത്തെ ഏറ്റവും വിലക്കുറവുമായി ടെക്സ്റ്റൈൽസ് ഫാക്ടറി ഔട്ടലെറ്റ് നാളെമുതൽ കോലഞ്ചേരിയിൽ പ്രവർത്തനമാരംഭിക്കുന്നു.കോലഞ്ചേരി തോന്നിയ്ക്കയ്ക്ക് സമീപം കാനറാ ബാങ്കിനോട് ചേർന്ന് ബിജിവി ആർക്കെയ്ഡിലാണ് ടെക്സ്റ്റൈൽസ് ഫാക്ടറി ഔട്ടലെറ്റ് പ്രവർത്തനമാരംഭിക്കുന്നത്.


വെള്ളിയാഴ്ച്ച രാവിലെ 10 മണിയ്ക്ക് പഞ്ചായത്ത് 8-ാം വാർഡ് മെമ്പർ മാത്യു പോളിന്റെയും മർച്ചന്റ് അസ്സോസ്സിയേഷൻ പ്രസിഡന്റ് സാജു കീപ്പടിയലിന്റെയും സാന്നിധ്യത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസന്ന പ്രദീപ് ഔട്ടലെറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതോടെ ഫാഷൻ വസ്ത്രങ്ങളുടെ വിലക്കുറവിന്റെ വിപ്ലവമാണ് കോലഞ്ചേരിയിൽ സാധ്യമാകുന്നത്..
ഉദ്ഘാടന ദിവസം മുതൽ ആഗസ്റ്റ് 13 വരെ ഔട്ട്ലെറ്റിൽ നിന്നും ആദ്യം പർച്ചെയ്സ് നടത്തുന്ന 250 പേർക്ക് 1 രൂപയുടെ വസ്ത്രം വാങ്ങാവുന്ന ഓഫറാണ് ശ്രദ്ധേയം.
വിവിധ ഫാക്ടറികളിൽ നിന്നുള്ള വസ്ത്രങ്ങൾ ഉൽപാദന വിലയ്ക്ക് നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ഫാക്ടറി ഔട്ടലെറ്റിലൂടെ.
ജെൻസ് ടി – ഷർട്ട് ,ട്രാക് പാന്റ്സ്, ത്രീ ഫോർത്ത് , ഷോർട്ട് തുടങ്ങിയവ 79 രൂപയ്ക്ക്,ലേഡീസ് കുർത്തീസ്,ടി – ഷർട്ട്സ് തുടങ്ങിയവ 69 രുപയ്ക്കും ,ലേഡീസ് ലെഗിൻസ്, നൈറ്റി,പലാസോ തുടങ്ങിയവ 79 രൂപയ്ക്ക്,9 രൂപയ്ക്ക് കിഡ്‌സ് ഷോർട്ട് തുടങ്ങി വിപുലമായ വസ്ത്ര ശേഖരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്

