മുല്ലപ്പെരിയാർ ഡീക്കമ്മീഷൻ ചെയ്യണം: ആഗസ്റ്റ് 15 ന് സമരസമിതിയുടെ നേതൃത്വത്തിൽ പെരുവംമുഴിയിൽ പ്രതിഷേധം; ജനങ്ങൾക്ക് നേരിട്ട് പങ്കെടുക്കാം




മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്ന ആവശ്യവുമായി മുല്ലപ്പെരിയാർ സമരസമിതി ആഹ്വാനം ചെയ്ത പ്രതിഷേധ സമരം പെരുവംമുഴിയിലും നടക്കും.കേരളത്തിലെ നദികൾക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന പാലങ്ങളിൽ നിന്നാണ് പ്രതീകാത്മ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
രാവിലെ 9 മണി മുതൽ 11 മണിവരെ നടക്കുന്ന പ്രതിഷേധത്തിൽ എല്ലാ പൊതുജനങ്ങൾക്കും നേരിട്ട് പങ്കെടുക്കാമെന്ന് സമിര സമിതി ചീഫ് കോഡിനേറ്റർ പി ടി രാധാകൃഷ്ണൻ അറയിച്ചു. തികച്ചും സമാധാനപരമായ രീതിയിൽ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി നാടിന്റെ സുരക്ഷയ്ക്കായി അണിനിരക്കുകയാണ് സമരത്തിന്റെ ലക്ഷ്യമെന്നും സംഘാടകർ അറിയിച്ചു.
മുല്ലപ്പെരിയാർ ആരംഭിയ്ക്കുന്ന പുഴകളുടെയും കൈവഴികളുടെയും ചപ്പാത്തുകളിലും പാലങ്ങളിലും നടക്കുന്ന സമരത്തിന് ജനകീയ പിന്തുണ ഏറിവരുന്നു എന്നതും ശ്രദ്ധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് –
സമര സമിതി കോഡ്നേറ്റർ/ ജില്ലാസെക്രട്ടറി
സുമി സൂസൻ ഐസക്ക്
7736768053





