അധികാരവും സമ്പത്തും വ്യവസായവും ഒന്നും ഈഴവർക്കില്ലെന്നും തൊഴിലുറപ്പും പെൻഷനും മാത്രമാണ് ഈഴവർക്ക് ഇതുവരേ ലഭിച്ചതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു




അധികാരവും സമ്പത്തും വ്യവസായവും ഒന്നും ഈഴവർക്കില്ലെന്നും തൊഴിലുറപ്പും പെൻഷനും മാത്രമാണ് ഈഴവർക്ക് ഇതുവരേ ലഭിച്ചതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ആലുവ എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ പുനരുദ്ധരിച്ച വൈദിക മഠത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണഗുരു താമസിച്ചിരുന്ന കെട്ടിടമാണ് വൈദിക മഠം. അവർണർക്ക് സംസ്കൃത ഭാഷാ പഠനം അപ്രാപ്യമായിരുന്ന കാലത്ത് ജാതിഭേദമന്യേ അത് പഠിപ്പിക്കാൻ ഗുരു സംസ്കൃത പാഠശാല ആരംഭിച്ചത് ഇവിടെയാണ്.
സ്കൂൾ അങ്കണത്തിലെ പഠിപ്പു പുര മാളികയും പഴയ കെട്ടിടങ്ങളും ഗുരുവിന്റെ കാലത്തെ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം നിർമ്മിച്ചതാണ്.
വൈദിക മഠത്തിന്റെ പഴമയും തനിമയും നഷ്ടപ്പെടാതെയാണ് പുനരുദ്ധരിച്ചത് 25 ലക്ഷം രൂപ ചെലവ് വന്നു.
യോഗം പ്രസിഡണ്ട് ഡോ. എം എൻ സോമൻ അധ്യക്ഷത വഹിച്ചു സ്വാമി ധർമ്മ ചൈതന്യ പങ്കെടുത്തു.

