KERALA
നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു


ഒന്നാം റാങ്ക് രണ്ടു പേർക്ക്; തമിഴ്നാട്, ആന്ധ്രാ സ്വദേശികൾ ആണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ഇരുവരും 720 മാർക്ക് നേടി.തമിഴ്നാട്ടിൽ നിന്നുള്ള പ്രബഞ്ജനും ആന്ധ്രാ പ്രദേശിൽ നിന്നുള്ള ബോറ വരുൺ ചക്രവർത്തിക്കുമാണ് ഒന്നാം റാങ്ക്. തമിഴ്‌നാട് സ്വദേശി കൗസ്തവ് ബൗരിക്കാണ് മൂന്നാം റാങ്ക്. കേരളത്തിൽ ഒന്നാമതെത്തിയത് 23–ാം റാങ്ക് നേടിയ കോഴിക്കോട് സ്വദേശി ആർ എസ്. ആര്യയാണ്. ആദ്യ 50 റാങ്കുകളിൽ 40 ഉം ആൺകുട്ടികളാണ്. പരീക്ഷ എഴുതിയ 2038596 പേരിൽ 1145976 പേർ യോഗ്യത നേടി.