

അങ്കമാലിയിലെ ഹാർഡ് വെയർ ഷോപ്പിൽ മോഷണം നടത്തിയ ആൾ പിടിയിൽ. തൃശൂർ പൂങ്കുന്നം പാട്ടുരായ്ക്കൽ പള്ളിയാലിൽ വീട്ടിൽ വിനോദ് (60) നെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23 ന് പുലർച്ചെ വ്യാപാര സ്ഥാപനത്തിന്‍റെ പുറകുവശത്തെ വാതിൽ തകർത്ത് അകത്ത് കയറി പണം, കമ്പ്യൂട്ടർ മോണിട്ടർ, മൊബൈൽ ഫോൺ എന്നിവ മോഷ്ടിക്കുകയായിരുന്നു. മോഷണം നടത്തിയ വസ്തുക്കൾ പ്രതിയിൽ നിന്നും കണ്ടെടുത്തു. ഒരു സ്ഥലത്ത് ക്യാമ്പ് ചെയ്ത് വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളിൽ മോഷണത്തിനും, കവർച്ചയ്ക്കും ഇയാളുടെ പേരിൽ നിരവധി കേസുകളുണ്ട്. ഇൻസ്പെക്ടർ പി.എം.ബൈജു, എസ് ഐ പ്രദീപ് കുമാർ, എ എസ് ഐ എൻ.ഡി.ആൻറോ, എസ്.സി.പി.ഒ എ.ബി.സലിൻ കുമാർ, സി പി ഒ മാരായ അജിതാ തിലകൻ, എം.സി.പ്രസാദ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.