

കേരള ത്രോബോൾ അസോസിയേഷൻ എറണാകുളത്ത് സംഘടിപ്പിച്ച സൗത്ത് സോൺ ചാംപ്യൻഷിപ്പിൽ വനിത വിഭാഗത്തിൽ കേരളം ,കർണ്ണാടക എന്നിവർ സംയുക്ത ജേതാക്കളായി. തമിഴ്നാട് രണ്ടാം സ്ഥാനം നേടി.
പുരുഷ വിഭാഗത്തിൽ തമിഴ്നാടാണ് ജേതാക്കൾ. അന്ധ്രപ്രദേശ് , കേരള ടീമുകൾ രണ്ടും മൂന്നാം സ്ഥാനങ്ങൾ നേടി.
ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളം ജേതാക്കളായപ്പോൾ തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവർ രണ്ട് മൂന്ന് എന്നീ സ്ഥാനങ്ങൾ നേടി.
പെൺകുട്ടികളുടെ വിഭാഗത്തിൽ തമിഴ്നാട് ജേതാക്കളായപ്പോൾ കേരളം ,അന്ധ്രപ്രദേശ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം.അൻവർ അലി വിജയികൾക്ക് സമ്മാനങ്ങൾ നല്കി. ത്രോബോൾ സൗത്ത് സോൺ ചെയർമാൻ കുന്നത്ത് നാട് എം.എൽ.എ. അഡ്വ.പി.വി.ശ്രീനിജൻ അദ്ധ്യക്ഷനായി. ദേശീയ ഫെഡറേഷൻ എക്സിക്യൂട്ടിവ് അംഗം. കെ.എം.ഷാഹുൽ ഹമീദ്, സംസ്ഥാന സെകട്ടറി ടി.പി.ബഷീർ, ട്രഷറർ എ.ആർ .മുഹമ്മദ് റാഫി ,ജനറൽ കൺവീനർ എം.കെ. മനോജ്, എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി സിമി ആൻ്റണി, ജഗൻ മോഹൻ ഗൗഡ്, ആർ.ഹെൻറി പ്രസന്നകുമാർ, ഇ.സുലോചന എന്നിവർ സംസാരിച്ചു.ഫെഡറേഷൻ അംഗം കെ.പ്രദീപ് നന്ദി രേഖപ്പെടുത്തി.

