‘സ്ഥാനാർത്ഥികൾ ഇവിടെ’ /25.03.2024/








“വോട്ടറേ കേൾക്കണേ”…വഴികളിൽ വികസനത്തിൻ്റെ ഉണർത്തുപാട്ടുകൾ
അങ്കമാലി : പിന്നിട്ട വഴിയിലെ വികസനത്തിൻ്റെ ഉണർത്തുപാട്ടുമായി ബെന്നി ബഹനാൻ്റെ പര്യടനം. വികസന മുന്നേത്തിൻ്റെ കണക്കുകൾ എണ്ണി പറഞ്ഞാണ് പുതിയ ഈണങ്ങളിൽ പ്രചാരണ ഗീതം പിറന്നത്. ചാലക്കുടി യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിന്റെ ഓഡിയോ ലോഞ്ച് അങ്കമാലി എം എൽ എ റോജി എം ജോണും ആലുവ എം എൽ എ അൻവർ സദത്തും ചേർന്ന് നിർവ്വഹിച്ചു.ആർ കെ ദാമോദരൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സിബി പി നായരമ്പലമാണ്.
പ്രശസ്ത പിന്നണി ഗായകൻ അഫ്സലാണ് ഗാനം ആലപിച്ചിരിക്കുന്നത്.
രമേശ് മുരളി, ജോമോൻ, പവിത്ര, ജാൻവി, സാറ തുടങ്ങിയവർ ചേർന്നാണ് ഗാനത്തിന്റെ കോറസ്സ് പാടിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ എംപി എന്ന നിലയിൽ ബെന്നി ബഹനാൻ നടത്തിയ വികസന പ്രവർത്തനങ്ങളാണ് ഗാനത്തിന്റെ വരികളിൽ ചേർത്തിട്ടുള്ളത്. അങ്കമാലിയിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി ജെ ജോയ്,ജില്ല പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ,ഡിസിസി സെക്രട്ടറിമാരായ കെ പി ബേബി,പി പി സുനീർ, യുഡിഫ് അങ്കമാലി നിയോജകമണ്ഡലം കൺവീനവർ ടി എം വർഗീസ്, സാംസങ് ചാക്കോ, ജോർജ് സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുത്തു.




വികസനത്തിന് ഒരു വോട്ട് അഭ്യർത്ഥിച്ച് എൻ ഡി എ ചാലക്കുടി പാർലമെൻ്റ് സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണൻ കൈപ്പമംഗലം മണ്ഡലത്തിൽ പൊയ്യാറ ശ്രീ ബുവനേശ്വരി ക്ഷേത്രം ദർശനത്തിന് ശേഷം പൊക്ലായി, പാപ്പിനിവട്ടം, ചന്ദ്രപ്പിൻ, എടവിലങ്ങ് പഞ്ചായത്ത്, എടവിലങ് സെൻറർ
തുടങ്ങിയ മേഖലകളിൽ ആരാധനാലയങ്ങൾ, ജംഗ്ഷനുകൾ കയറി സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു.
എൻ ഡി എ ചാലക്കുടി പാർലമെൻ്റ് മണ്ഡലം കൺവെൻഷൻ അങ്കമാലി സി എസ്സ് എ ഹാളിൽ വൈകിട്ട് 4 മണിക്ക് ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും ബിജെപി
സംസ്ഥാന വൈസ് പ്രസിഡൻറ് എ എൻ രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും എൻ ഡി എ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി കെ ബസ്സിത് കുമാർ അറിയിച്ചു.




“സാറെന്തായാലും ജയിക്കും, ഒറപ്പാ”
ചാലക്കുടി: മനം തുടിക്കും മധുരപ്രതികരണവുമായി വിദ്യാർഥികൾ. മുൻ വിദ്യാഭ്യാസമന്ത്രിയും ചാലക്കുടി നിയോജകമണ്ഡലം സ്ഥാനാർഥിയുമായ പ്രൊഫ. സി രവീന്ദ്രനാഥിനോടാണ് വിദ്യാർഥികൾ ഊഷ്മളമായി പ്രതികരിച്ചത്. തിങ്കളാഴ്ച്ച തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മേലൂർ നിർമല ഇൻസ്റ്റിറ്റൂഷൻ സന്ദർശിച്ചതായിരുന്നു സ്ഥാനാർഥി. നിറഞ്ഞ സദസോടെ ആരവമുയർത്തിയാണ് വിദ്യാർഥികൾ സ്ഥാനാർഥിയെ സ്വീകരിച്ചത്. കേന്ദ്ര വിദ്യാഭ്യാസ നയം ആധുനിക വിദ്യാഭ്യാസത്തെ പുറകോട്ട് വലിക്കുന്നതായി വിദ്യാർത്ഥികളോടായി അദ്ദേഹം അഭിപ്രായപെട്ടു. ഒരു സുഹൃത്തെന്ന പോലെ അവർ കിടയിൽ താരമായി സ്ഥാനാർഥി മാറി. മുൻ വിദ്യാദ്യാസ മന്ത്രിയായിരിക്കെ കോവിഡ് കാലത്തെ ഓർമകൾ പുതുക്കിയായിരുന്നു വിദ്യാർഥിക്കൾ സ്ഥാനാർഥിയെ സ്വീകരിച്ചത്. തുടർന്ന് അധ്യാപകരോടും ചെയർമാൻ സജീവ് വട്ടോളിയുമായി അദ്ദേഹം വോട്ടഭ്യർഥിച്ചു.
പ്രചാരണ വേളയിൽ പൊങ്ങം നൈപുണ്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെൻ്റ് ആൻ്റ് ഇൻഫർമേഷൻ ടെക്നോളജി സന്ദർശിച്ചു. പ്രിൻസിപ്പൽ ഫാ. ഡോ. കെ.ജെ. പോളച്ചനുമായി കുശലാന്വേഷണം നടത്തി. അധ്യാപകരോടും വിദ്യാർഥികളോടും വോട്ടു തേടി.
തുടർന്ന് മേലൂർ എസ്. സി. ബി. കൺവെൻഷൻ സെൻ്ററിലെ വിവാഹച്ചടങ്ങിൽ പി.ആർ. അഭിജിത്ത്, കാവ്യ ഉണ്ണി എന്നിവർക്ക് വിവാഹ ആശംസകൾ നൽകി.
കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് ടോമി ജോസഫ്, ചാലക്കുടി ഏരിയ കമ്മിറ്റി മെമ്പർ എം എം രമേഷൻ, ലോക്കൽ സെക്രട്ടറിമാരായ എം.എസ്. ബിജു, പി.പി.ബാബു എന്നിവർ പ്രചരണത്തിന് നേതൃത്വം നൽകി.