Election 2024

‘സ്ഥാനാർത്ഥികൾ ഇവിടെ’ പ്രാചാരണത്തിനും ചൂടേറുന്നു

അങ്കമാലി: രാജ്യത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്കും കർഷകർക്കും ,സാധാരണക്കാർക്കും, തൊഴിൽ സംരഭവർക്കും മോദി സർക്കാരി കരുതൽ കിട്ടിയത് ജനസമക്ഷം അവതരിപ്പിച്ച് വോട്ട് അഭ്യർത്ഥന എ ഡി എ ചാലക്കുടി പാർലമെൻ്റ് സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണൻ വെങ്ങോല ബസ്ത ഡെയാലിസിസ് സെൻ്ററിൽ നിന്നും ആരംഭിച്ചു. താന്നിപ്പുഴ, ആൻ്റോപുരം, പുല്ലുഴി, കറുപ്പംപടി, രായമംഗലം തുടങ്ങിയ മേഖലകളിൽ ആരാധനാലയങ്ങൾ, ജംഗ്ഷനുകൾ കയറി സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു.സ്ഥാനാർത്ഥിെക്കൊപ്പം ബി ജെ പി ദേശീയ സമിതി അംഗം പി എം വേലായുധൻ, ജില്ലാ കമ്മറ്റി അംഗം ഒ സി അശോകൻ, മണ്ഡലം പ്രസിഡൻ്റ്മാരായാ അനിൽകുമാർ ബി, സി ആർ രാകേഷ് തുടങ്ങിയവർ ഉണ്ടായിരുന്നു. ഇന്ന് പെരുമ്പാവൂർ ആലുവ അങ്കമാലി മണ്ഡലങ്ങളിലെ പ്രധാവ്യക്തികളെയും, കുടുംബ സംഗമങ്ങളിലും പങ്കെടുക്കും

ഒറ്റക്കല്ല, ഒപ്പമുണ്ട്; ആർ.എൽവി രാമകൃഷ്ണന് പിന്തുണയുമായി പ്രൊഫ. സി. രവീന്ദ്രനാഥ്

ചാലക്കുടി: കല എന്നത് സർഗാത്മകത ആണെന്നും സൗന്ദര്യമെന്നത് ശരീരത്തിന്റെ പ്രദർശന ഭാവം മാത്രമാണെന്നും മുൻ വിദ്യാഭ്യാസ മന്ത്രിയും ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ പ്രൊഫ. സി. രവീന്ദ്രനാഥ്. സത്യഭാമ ജൂനിയർ എന്ന നൃത്ത അധ്യാപികയിൽ നിന്ന് വർണ വിവേചനവും വിദ്വേഷവും നേരിട്ട പ്രശസ്ത നർത്തകൻ ആർ.എൽ.വി രാമകൃഷ്ണനുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.

കലക്ക് വലിപ്പച്ചെറുപ്പങ്ങൾ ഒന്നുമില്ല, സർഗാത്മകത ജന്മനാ ലഭിക്കുന്ന സിദ്ധിയാണ്. അത് മറ്റുള്ളവർക്ക് പകർന്ന് നൽകുകയാണ് വേണ്ടത്. അത് ആർക്കും ഉപയോഗിക്കാനും കഴിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ചത്തെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിക്കുന്നതിന് തൊട്ടു മുൻപായിരുന്നു രാമകൃഷ്ണന് പിന്തുണ അറിയിച്ചുകൊണ്ട് പ്രൊഫ. രവീന്ദ്രനാഥ് എത്തിയത്. നിറ കണ്ണുകളോടെ ആശ്ലേഷിച്ചായിരുന്നു രാമകൃഷ്ണൻ അദ്ദേഹത്തെ സ്വീകരിച്ചത്. തനിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ സ്ത്രീയിൽ നിന്ന് മുൻപും താൻ നേരിട്ട വിവേചനങ്ങളെ കുറിച്ച് രവീന്ദ്രനാഥിനോട് പങ്കുവെച്ചു. കഴിഞ്ഞ രണ്ട് ദിവസം കടുത്ത മാനസിക വിഷമം അനുഭവിച്ചിരുന്നു എന്നും ഇപ്പോഴാണ് മനസ് ശാന്തമായതെന്നും വ്യക്തമാക്കി.

കൂടിക്കാഴ്ചക്കിടെ സഹോദരനായിരുന്ന അന്തരിച്ച സുപ്രസിദ്ധ ചലച്ചിത്ര താരം കലാഭവൻ മണിയെ കുറിച്ചും ഇരുവരും സംസാരിച്ചു. സഹോദരിമാരായ ശാന്ത, തങ്കമണി എന്നിവരെയും കണ്ട് വോട്ട് അഭ്യർത്ഥിച്ച ശേഷമായിരുന്നു പ്രൊഫ. സി. രവീന്ദ്രനാഥ് മടങ്ങിയത്.

ചാലക്കുടി ലോക്സഭ മണ്ഡലത്തിൽ കത്തുന്ന വെയിലും വക വെക്കാതെ പ്രാചാരണത്തിന് ചൂടേറി. വേനൽ ചൂടിനെ വകവയ്ക്കാതെ മണ്ഡലത്തിൽ സജീവമായാണ് ബെന്നി ബഹനാൻ്റെ പര്യടനം.

ചാലക്കുടി ജനതയുടെ മനസ്സറിഞ്ഞ സിറ്റിങ്ങ് എംപിയുടെ ശനിയാഴ്ചത്തെ പര്യടനം പട്ടിമറ്റം ബ്ലോക്കിലൂടെ ആയിരുന്നു. ശബരിമല മുൻമേൽശാന്തി ബ്രഹ്മശ്രീ എ ആർ രാമൻ നമ്പൂതിരിയെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി സന്ദർശിച്ചു.അവിടുന്ന് നേരെ ചെന്നത് ഐരാപുരത്തെ റബർ പാർക്ക് ജീവനക്കാരെ കണ്ട് വോട്ട് അഭ്യർത്ഥിക്കാനായിരുന്നു. എല്ലാവരോടും വ്യക്തിപരമായ രീതിയിലുള്ള വോട്ട് ചോദിച്ച ശേഷം എത്തിയത് മണ്ണൂരിലെ ആർദ്രത ബാലഭവൻ സന്ദർശിക്കാനായിരുന്നു. മാതാപിതാക്കൾ നഷ്ടപ്പെടുകയോ അല്ലെങ്കിൽ മാതാപിതാക്കളുടെ ജീവിത പ്രാരാബ്ധങ്ങൾ കൊണ്ട് പ്രതിസന്ധികൾ നേരിടുന്നവരോ ആയ കുഞ്ഞുങ്ങളാണ് ഇവിടെയുള്ളത്.

കരുതലിന് ഒരു കരസ്പർശം എന്ന പോലെ ബാലഭവിലെ കുഞ്ഞുങ്ങളും സ്ഥാനാർത്ഥിയെ സ്നേഹം കൊണ്ട് പൊതിഞ്ഞു. സൗഹൃദ സംഭാഷണങ്ങൾക്ക് ശേഷം കുടുംബവുമായി വീണ്ടും ഒരു ദിവസം എത്തിച്ചേരാമെന്ന വാക്ക് നൽകിയാണ് ബാലഭവനിൽ നിന്നും സ്ഥാനാർത്ഥി ഇറങ്ങിയത്.പിന്നീട് കവലകൾ തോറും സൗഹൃദം പുതുക്കിയുള്ള വോട്ട് അഭ്യർത്ഥന. ശേഷം കോലഞ്ചേരി മെഡിക്കൽ ആശുപത്രിയിലേയും, ഐക്കര നാടിലെ ജെനുവിൻ സ്പൈസസ് കമ്പനിയിലെ ജീവനക്കാരെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചാണ് യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ പകൽ തന്റെ പര്യടനം അവസാനിപ്പിച്ചത്. ഇന്ന് ആലുവ ബ്ലോക്കിലെ
തോട്ടക്കാട്ടുകര, കീഴ്മാട്,
ചൂർണിക്കര, എടത്തല സെൻട്രൽ, എന്നിവിടങ്ങളിലൂടെയാണ് സ്ഥാനാർത്ഥിയുടെ പര്യടനം നടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button