KERALA
അഡിക്ഷൻ ട്രീറ്റ്മെന്റ് പ്രൊഫഷണൽ ഫ്രാൻസിസ് മൂത്തേടന് ആദരവ് നൽകി




ലഹരി വിമുക്തി ചികിത്സാ രംഗത്ത് അന്താരാഷ്ട്ര അംഗീകാരമുള്ള സർട്ടിഫിക്കേഷൻ നേടിയ ഫ്രാൻസിസ് മൂത്തേടന് കാപ്സിന്റെ (KAPS) ആദരവ്.ആതിരപ്പിള്ളി യിൽ സംഘടിപ്പിച്ച ലീഡേഴ്സ് ക്യാമ്പിലാണ് ആദരവ് നൽകിയത്. KAPS പ്രസിഡന്റ് ഡോ.എം.പി. ആന്റണി , സംസ്ഥാന ഭാരവാഹികൾ എന്നിവർ ചേർന്നാണ് ആദരവ് നൽകിയത്.


കൊളബോ പ്ലാൻ പ്രകാരം ഇന്ത്യയിൽ നിന്നും ഇന്റർനാഷണൽ സർട്ടിഫിക്കേഷൻ ( അഡിക്ഷൻ ട്രീറ്റ്മെന്റ് പ്രൊഫഷണൽ ) നേടിയ ഇന്ത്യയിൽ നിന്നുള്ള രണ്ടു പേരിൽ ഒരാളാണ് ഫ്രാൻസിസ് മൂത്തേടന്. നിലവിൽ കോലഞ്ചേരി മെഡിക്കൽ കോളേജിലെ ലഹരി വിമുക്ത കേന്ദ്രത്തിന്റെ സീനീയർ കൗൺസിലറാണ് അദ്ദേഹം.

