KERALA
നൂറ്റാണ്ടുകൾ പഴക്കമുള്ള ഊരമന മംഗലത്ത് മന കത്തി നശിച്ചു




നൂറ്റാണ്ടുകൾ പഴക്കമുള്ള രാമമംഗലത്തിന് സമീപമുള്ള ഊരമനയിലെ മംഗലത്ത് മനയിൽ തീ പിടിച്ചു.വെള്ളിയാഴ്ച്ച രാത്രി 8 മണിയോടെയാണ് സംഭവം.മനയുടെ ഏകദേശം മുക്കാൽഭാഗത്തോളം കത്തി നശിച്ചു.മനയുടെ ഇപ്പോഴത്തെ അവകാശികൾ വിദേശത്തായതിനാൽ ഇവിടെ ആരും തന്നെ താമസമില്ല.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.പിറവത്തുനിന്നും നാലോളം ഫയർ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.
വീഡിയോ കാണുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ-