

കൊച്ചി : തൊടുപുഴ ന്യൂമാൻ കോളേജ് മലയാളം അധ്യാപികനായിരുന്ന ടി .ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി അശമന്നൂർ നൂലേലി മുടശേരി സവാദ് (38) കണ്ണൂരിൽ വച്ച് പിടിയിലായി.സവാദിനെ പിടികൂടിയത് ദേശിയ അന്ന്യോഷണ ഏജൻസി (എൻ .ഐ .എ )യാണ്. ചോദ്യപേപ്പറിൽ മത നിന്ദ ആരോപിച്ചായിരുന്നു അധ്യാപകന്റെ കൈ വെട്ടിയത്.ഇന്നലെ രാത്രി മട്ടന്നൂർ നിന്നുമാണ് സവാദ് ഐ.എൻ .എ യുടെ പിടിയിലായത്.ഇതിനെ കുറിച്ച് പ്രൊഫ.ടി .ജെ ജോസഫ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു , മുഖ്യപ്രതി പിടിയിലായതിനെ പൗരൻ എന്ന നിലയിൽ നിയമവ്യവസ്ഥയുടെ വിജയമായി കാണുന്നു എന്നായിരുന്നു .ഇരയെന്ന നിലയിൽ തനിക്ക് ഇതിൽ പ്രത്യേകിച്ച് ഒരു നിലപാടും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


2010 ജൂലൈ 4 നു കുറ്റകൃത്യം ചെയ്ത ശേഷം ആലുവയിൽ നിന്നും സവാദ് ബാംഗ്ലൂരിലേക്ക് കടന്നതായി അന്ന് കേസ് അന്യോഷിച്ച ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ 13 വർഷത്തെ രഹസ്യഅന്യോഷണത്തിനു ഒടുവിലാണ് കണ്ണൂരിൽ നിന്നും ഇയാൾ പിടിയിലായത് . 2011 മാർച്ചിലാണ് കേരള പോലീസ് അന്യോഷിച്ചിരുന്ന കേസ് എൻ.ഐ .എ ഏറ്റെടുത്തത് .
സവാദിനെ കണ്ടെത്തുന്നവർക്ക് ആദ്യം 4 ലക്ഷം രൂപ പാരിതോഷികം ഏജൻസി പ്രഖ്യാപിച്ചിരുന്നു . കഴിഞ്ഞ വര്ഷം മാർച്ചിൽ അത് 10 രൂപയായി വർധിപ്പിച്ചിരുന്നു.54 പ്രതികളുള്ള കേസിൽ വിചാരണ നടത്തി 18 പ്രതികളെ കോടതി നേരത്തെ വിട്ടയച്ചിരുന്നു