ചൈനയുടെ പിൻബലത്തിൽ മാലദ്വീപ് തിരിഞ്ഞുകുത്തുന്നു, കോവിഡ് കാലത്തെ സഹായത്തിന് ഇന്ത്യയോട് നന്ദികേട് കാണിക്കുന്നോ?


ന്യൂ ഡൽഹി : മാലിദീപ് ഇന്ത്യൻ പ്രധാന മന്ത്രിക്ക് എതിരെ അധിക്ഷേപകരമായ പരാമർശനം നടത്തിയതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളൽ വീണിരിക്കുന്ന സാഹചര്യത്തിൽ ,ഇപ്പോൾ ചർച്ചയാകുന്നത് ഇന്ത്യ കോവിഡ് സമയത്തും അല്ലാതെയും മാലിദ്വീപിനു നൽകിയ സഹായങ്ങളെ കുറിച്ചാണ് .കോവിഡ് സമയത്ത് ഇന്ത്യയുടെ സഹായം ഏറ്റവും അധികം സ്വീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ മാലിദ്വീപാണ് ഒന്നാമത് നിൽക്കുന്നത് എന്ന് കണക്കുകൾ പറയുന്നു .നിലവിലെ പ്രസിഡണ്ട് മുയിസുവിനു ഇന്ത്യയുമായുള്ള കരാറുകൾ അവസാനിപ്പിക്കാനും ചൈനയുമായുള്ള അടുപ്പം വർധിപ്പിക്കാനും ശ്രമിക്കുന്നു എന്ന സംശയങ്ങൾക്ക് ഇടയിലാണ് ,മന്ത്രിമാർ തന്നെ ഇന്ത്യൻ പ്രധാന മന്ത്രിയെ കോമാളിയെന്നും ഇസ്രയേലിന്റെ പാവയെന്നും വിളിച്ചു വിവാദത്തിനു തുടക്കമിട്ടത്.


2021 ജനുവരിയിൽ രണ്ടാം കോവിഡ് തരംഗത്തിൽ ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്‌സിനുകൾ ആദ്യമായി സ്വീകരിച്ച വിദേശ രാജ്യമാണ് മാലദ്വീപ് .ഇന്ത്യയിൽ നിർമിച്ച വാക്സിൻറെ മൂന്നുലക്ഷം ഡോസ് മാല ദ്വീപിലേക്കാണ് അയച്ചത്. ഇന്ത്യയിൽ തന്നെ കോവിഡ് വാക്സിന് ആവശ്യമേറെ ഉണ്ടായിരുന്ന സമയത്താണ് ഈ സഹായം ഇന്ത്യ മാലദ്വീപിനു നൽകിയത് .