കരിമുകൾ കാർബൺ കമ്പനി : പുതിയ പ്ലാന്റ് നിർമ്മാണത്തിനെതിരെ പ്രതിഷേധം : പഞ്ചായത്തംഗങ്ങൾക്ക് വിയോജിപ്പ്


കരിമുകൾ കാർബൺ കമ്പനി പുതിയ നിർമ്മാണത്തിന് പഞ്ചായത്ത് അംഗങ്ങൾ യോജിപ്പില്ല . വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് കരിമുകളിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഫിലിപ്സ് കാർബൺ കമ്പനിയുടെ പുതിയ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി കൊടുക്കരുതെന്നും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് യോഗത്തിനിടെ യു.ഡി.എഫ് പ്രതിപക്ഷ നേതാവ് ബെന്നി പുത്തൻവീടൻ്റ് നേതൃത്വത്തിൽ അംഗങ്ങൾ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.
പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പഞ്ചായത്ത് അംഗങ്ങളായ ബെന്നി പുത്തൻവീടാൻ , എം .എം .ലത്തീഫ്, സജിത പ്രദീപ് എന്നിവർ ഒപ്പിട്ടു നൽകിയ വിയോജനക്കുറിപ്പ് സെക്രട്ടറി സ്വീകരിച്ചു. വർഷങ്ങളായി സമരം തുടർന്നുവരുന്ന കരിമുകൾ കാർബൺ കമ്പനിയുടെ പുതിയ നിർമ്മാണ പ്രവർത്തനത്തിന് കമ്പനി മാനേജ്മെൻറ് പുത്തൻകുരിശ് പഞ്ചായത്തിനെ സമീപിച്ചിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ഫയർഫോഴ്സിന്റെയും എൻ. ഒ. സി. ഹാജരാക്കിയാണ് പഞ്ചായത്ത് കമ്മിറ്റിയിൽ അപേക്ഷ സമർപ്പിച്ചത്.
ഭോപ്പാലിൽ ഉണ്ടായ ദുരന്തവും, പീച്ചിങ്ങച്ചിറ കുടിവെള്ള പദ്ധതിയും, ജനവാസ മേഖലയും കമ്പനിയോട് ചേർന്ന് കിടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയും, പരിസരപ്രദേശത്തുള്ള ആളുകൾക്ക് ക്യാൻസർ അതിവേഗം പടർന്നു പിടിക്കുന്ന പ്രദേശമായി കരിമുകൾ മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഈ നിർമ്മാണ പ്രവർത്തനം കൂടി നടന്നാൽ അത് രോഗികളുടെ എണ്ണം എണ്ണം കൂട്ടാൻ ഉപകരിക്കും എന്നും അംഗങ്ങൾ ചൂണ്ടിക്കാണിച്ചു.
ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എൻ.സി.പി പുത്തൻകുരിശ് മണ്ഡലം കമ്മിറ്റി മുമ്പേ പരാതി നൽകിയിട്ടുണ്ട്.
കാർബൺ വിരുദ്ധ സമരസമിതിയും പരിസരവാസികളും സമാന ചിന്താഗതിയിലുള്ള ആളുകളും ഒന്നിച്ചു ചേർന്ന് വലിയൊരു ബഹുജന മുന്നേറ്റം തന്നെ സംഘടിപ്പിക്കാൻ ആണ് നാട്ടുകാരുടെ ശ്രമം .
ഭരണകക്ഷി അംഗങ്ങൾക്കിടയിലും ഇതിന് അനുമതി കൊടുക്കുന്നതിന് അമർഷം ഉണ്ട്