KERALA
ഗണേശോത്സവത്തിനു തുടക്കം ; കോലഞ്ചേരിയിൽ നിമഞ്ജനത്തിനുള്ള ഗണപതിവിഗ്രഹം പ്രതിഷ്ഠിച്ചു






ഗണേശോത്സവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള നടത്തിവരാറുള്ള ഗണേശോത്സവത്തിന്റെ ഭാഗമായി കോലഞ്ചേരി ടൗണിൽ ഗണേശ വിഗ്രഹം പ്രതിഷ്ഠിച്ചു.വിനായക ചതുർത്ഥി ദിനമായ ഞായറാഴ്ച മുതൽ പ്രത്യേക പൂജകൾ നടത്തി തിങ്കളാഴ്ച്ച ഉച്ചയോടെ എറണാകുളം ശിവക്ഷേത്രത്തിലെത്തി ഗണേശോത്സവ സംഗമത്തിന്ശേഷം പുതുവൈപ്പിൻ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മഹാ ഗണപതിഹോമത്തിനെ തുടർന്ന് വൈകീട്ട് 7 മണിയോടെ വിഗ്രഹം കടലിൽ നിമഞ്ജനം ചെയ്യും.
മണ്ഡലം ട്രസ്റ്റ് സെക്രട്ടറി രാജേഷ് നടുമോളത്ത് ഭദ്രദീപം തെളിയിച്ചു
ട്രസ്റ്റ് ഭാരവാഹികളായ അജേഷ്, സുധിപ് , സന്തോഷ്, വിസ്മയ , ദേവി, ലക്ഷ്മി എന്നിവർ സംബന്ധിച്ചു







