CRIME
വീട്ടൂർ റബർ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കൊലപാതകം.കീഴില്ലം സ്വദേശി അറസ്റ്റിൽ






നെല്ലാട് വീട്ടൂർ റബർ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവം പോലീസിന്റെ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രായമംഗലം കീഴില്ലം വട്ടപ്പറമ്പിൽ സാജു പൗലോസ് (60) നെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. ഐരാപുരം സ്വദേശി എൽദോസ് ആണ് മരണപ്പെട്ടത്. വ്യക്തിപരമായ വൈരാഗ്യത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശത്തെ തുടർന്ന് രൂപീകരിച്ച പ്രത്യേക ടീം ഒക്കലിൽ നിന്നാണ് പിടികൂടിയത്



