SPORTS

സ്പോർട്ടിയുടെ നവീകരിച്ച ഷോറൂം നാളെമുതൽ കോലഞ്ചേരിയിൽ തുറക്കുന്നു.എം ജെ ജേക്കബ് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കും

സ്പോർട്സ് ഉല്പന്നങ്ങളുടെ ആധുനീക ശേഖരവുമായി ‘സ്പോർട്ടി’ കോലഞ്ചേരിയിൽ തുറക്കുന്നു. വിജയകരമായ 20 വർഷക്കാലത്തെ പാരമ്പര്യവുമായി സ്പോർട്സ് ഉല്പ്പന്നവിപണനരം​ഗത്തുള്ള സ്പോർട്ടിയുടെ നവീകരിച്ച ഷോറുമാണ് കോലഞ്ചേരി ടൗണിലെ മഞ്ഞാംകുഴി ബിൽഡിം​ഗിൽ പ്രവർത്തനം ആരംഭിയ്ക്കുന്നത്.രാവിലെ 9.30 ന് പിറവം മുൻ എംഎൽഎ യും ലോക മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പ് ​ഗോൾഡ് മെഡലിസ്റ്റുമായ എം ജെ ജേക്കബ് നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കും.വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ എസ് മാത്യുവിന്റെയും മറ്റ് പ്രമുഖ വ്യക്തികളുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുക.

പ്രമുഖ ബ്രാന്റുകളായ നിവിയ,യോലക്സ്,ലീ-നിം​ഗ്,കോസ്കോ തുടങ്ങയിവയുടെ കായിക ഉല്പന്നങ്ങൾ മിതമായ വിലയിൽ ലഭിയക്കുന്ന ഏക സ്ഥാപനമാണ് സ്പോർട്ടി.പിറവം ,കൂത്താട്ടുകുളം എന്നിവടങ്ങളിൽ സ്പോർട്ടിയുടെ മറ്റ് ബ്രാഞ്ചുകളും പ്രവർത്തിയ്ക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button