യാക്കോബായ സുറിയാനി സഭ കണ്ടനാട് ഭദ്രാസന കലോത്സവം ‘ഹബ്റൂസോ’ 2023 കോലഞ്ചേരി മേഖലയും കൂത്താട്ടുകുളം മേഖലയും ചാമ്പ്യന്മാരായി
ഒരു പോയിൻ്റ് വ്യത്യാസത്തിൽ കോലഞ്ചേരി മേഖല റണ്ണേഴ്സ് അപ്പ് ആവുകയും ചെയ്തു


കോലഞ്ചേരി : കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷൻ കലോത്സവം 2023 ജൂലൈ 23 ഞായറാഴ്ച്ച കടയ്ക്കനാട് അരമന കത്തീഡ്രലിൽ വച്ച് നടത്തപ്പെട്ടു. ഏഴ് മേഖലകളെ ഏകോപിപ്പിച്ചു നടത്തിയ മത്സരങ്ങളിൽ കോലഞ്ചേരി മേഖലയും,കൂത്താട്ടുകുളം മേഖലയും തുല്ല്യ പോയിന്റോടെ ചാമ്പ്യന്മാരാവുകയും,കൂത്താട്ടുകുളം മേഖല ഓവറോൾ ചാമ്പ്യന്മാരാവുകയും, ഒരു പോയിൻ്റ് വ്യത്യാസത്തിൽ കോലഞ്ചേരി മേഖല റണ്ണേഴ്സ് അപ്പ് ആവുകയും ചെയ്തു.കോലഞ്ചേരി മേഖലയിലെ കടമറ്റം സെൻ്റ് ജോർജ്ജ് യൂത്ത് അസോസിയേഷൻ ഭദ്രാസനത്തിലെ ഏറ്റവും മികച്ച യൂണിറ്റായി തിരെഞ്ഞെടുക്കപ്പെട്ടു. കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത മേഖലയ്ക്ക് ഓവറോൾ കിരീടങ്ങൾ കൈമാറി.
ഭദ്രാസന വൈദിക സെക്രട്ടറി ഫാ തോമസ് കൊച്ചു പറമ്പിൽ,ഫാ സന്തോഷ് തെറ്റാലില്, ഫാ വർഗീസ് പനച്ചിയിൽ, ഫാ പോൾ പീച്ചിയിൽ, ഫാ ജിബി ചങ്ങനാട്ടുകുഴി, ഫാ ജോയ് ആനിക്കുഴിയിൽ,ഫാ മനോജ് തുരുത്തേൽ,ഫാ ബിനു അമ്പാട്ട്,ഫാ ഷിബിൻ പോൾ, ഫാ ജെയിംസ് ചാലപ്പുറം,ഫാ ജിജിൻ പാപ്പനാൽ,ഫാ എൽദോസ് നീലനാൽ,ഭദ്രാസന ജോയിൻ സെക്രട്ടറി ബിജു വർഗീസ്,യൂത്ത് ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ ജോബിൻസ് ഇലഞ്ഞി മറ്റത്തിൽ, ഫാ സന്തോഷ് തെറ്റാലിൽ , ഫാ റോഷൻ തച്ചേത്തിൽ,ഫാ കുര്യാക്കോസ് കാട്ടുപാടം,ഫാ എൽദോസ് മണപ്പാട്ട്, ഫാ ജിജിൻ പാപ്പനാൽ ഭദ്രാസന സെക്രട്ടറി ദീപു കുര്യാക്കോസ്, അഖില മലങ്കര പ്രതിനിധി ജെയ്സ് ഐസക്, വൈസ് പ്രസിഡന്റ് അജിത് മാമലശ്ശേരി,എൽദോ നീറാമുകൾ, ബിജു മംഗലത്ത്, ഷാരോൺ ഏലിയാസ്, ജോബി കൂത്താട്ടുകുളം, ,ലിജോ വെട്ടിത്തറ, ജിത്തു ജോർജ്,ജോബി ജേക്കബ്, ജെയ്സ് ഐസക്ക്, മേഖലകളിലെ പ്രവർത്തകർ, യൂണിറ്റ് അംഗങ്ങൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.കൂടാതെ 10,+2 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ഭദ്രാസന യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു.